പ്രതീകാത്മക ചിത്രം
എടത്വ: വണ്‍ മില്യന്‍ തൂഫാന് വേള്‍ഡ് കപ്പ് 2026 പദ്ധതിയുടെ രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സൗഹൃദ മത്സരം നടത്തി. കേരള ഒളിമ്പ്യന്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറി ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ഗോള്‍ കിക്ക് എടുത്ത് ഉദ്ഘാടനം ചെയ്തു.
പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് റവ. സോജി വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന് റെജില്‍ സാം മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വാലയില്‍ ഇടിക്കുള, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കണ്‍വീനര്‍ മാത്യുസ് പ്രദീപ് ജോസഫ്, സ്കൂള്‍ സ്പോര്‍ട്ട്സ് കണ്‍വീനര്‍ രമ്യ ബാബു, വണ്ടര്‍ ബീറ്റ്സ് കണ്‍വീനര്‍ ജിബി ഈപ്പന്, സ്കൂള്‍ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാന്, മാനേജര്‍ പി.എം. സന്തോഷ് കുമാര്‍, മേഴ്സി മാത്യൂ, സില്‍വിച്ചന്‍ വാളംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
തകഴി ഒളിമ്പ്യന്‍ സ്പോര്‍ട്ട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി ചുടുക്കാട്ടില്‍ സമ്മാനദാനം നടത്തി.