x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​കാ​ണാ​ക്ക​ട​ൽ പോ​ലെ ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സം വി​ക​സ​നം


Published: February 12, 2026 11:29 PM IST | Updated: February 12, 2026 11:29 PM IST

മു​ഹ​മ്മ: ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ് ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ലാ പ​ഞ്ചാ​യ​ത്തു​ക​ൾ. ഒ​ന്നു മ​ന​സു​വ​ച്ചാ​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ കു​ത്തൊ​ഴു​ക്കു​ത​ന്നെ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് എ​വി​ടെ​യും. ആ​ല​പ്പു​ഴ​യു​ടെ മ​റ്റു മേ​ഖ​ല​ക​ളു​മാ​യി നോ​ക്കു​മ്പോ​ൾ ഇ​ത്ര​യും ടൂ​റി​സം സാ​ധ്യ​ത​ക​ൾ മ​റ്റെ​ങ്ങു​മി​ല്ലെ​ന്നു പ​റ​യാം. കൊ​ച്ചി​വ​രെ നീ​ളു​ന്ന വി​ശാ​ല​മാ​യ കാ​യ​ൽ​പ്പ​ര​പ്പാ​ണ് ടൂ​റി​സ്റ്റു​ക​ളെ മാ​ടി‌​വി​ളി​ക്കു​ന്ന​ത്. പാ​തി​രാ​മ​ണ​ൽ ദ്വീ​പ്, മാ​ട്ടേ​ൽ തു​ര​ത്ത്, പു​ത്ത​ൻ​കാ​യ​ൽ, പെ​രു​മ്പ​ളം ദ്വീ​പ് എ​ന്നി​ങ്ങ​നെ ചെ​റു​തും വ​ലു​തു​മാ​യ പ​തി​നെ​ട്ടോ​ളം ദ്വീ​പു​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ട്.

ഉ​ൾ​നാ​ട​ൻ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും വി​ശാ​ല​മാ​ണ്. ക​രി​യാ​ർ, ചെ​ങ്ങ​ണ്ട​യാ​ർ, ക​ട്ട​ച്ചി​റ​യാ​ർ എ​ന്നി​ങ്ങ​നെ ഗ്രാ​മ​സൗ​ന്ദ​ര്യം നി​റ​ഞ്ഞ ആ​റു​ക​ളും ഇ​വ​യു​ടെ കൈ​വ​ഴി​ക​ളും ടൂ​റി​സ്റ്റു​ക​ളു​ടെ മ​ന​സി​ൽ മാ​യാ​ത്ത മു​ദ്ര​ക​ൾ ചാ​ർ​ത്താ​ൻ പോ​ന്ന​വ​യാ​ണ്. ആ​ല​പ്പു​ഴ മു​ത​ൽ ചേ​ർ​ത്ത​ല വ​രെ നീ​ളു​ന്ന എ​എ​സ് ക​നാ​ൽ പോ​ലു​ള്ള ക​നാ​ലു​ക​ളും ടൂ​റി​സം സാ​ധ്യാ​ത​ക​ളു​ടെ വി​ള​നി​ല​ങ്ങ​ളാ​ണ്.

ക​ട​ലോ​ര ചാ​രു​ത​യും മ​നം മ​യ​ക്കു​ന്ന​താ​ണ്. മാ​രാ​രി ബീ​ച്ച്, ഓ​മ​ന​പ്പു​ഴ ക​ട​പ്പു​റം, തൈ​ക്ക​ൽ ബീ​ച്ച്, അ​ർ​ത്തു​ങ്ക​ൽ ബീ​ച്ച്, അ​ന്ധ​കാ​ര​ന​ഴി ബീ​ച്ച് എ​ന്നി​വ​യും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​ഴി​ക​ളും ക​ട​ലോ​ര​ജീ​വി​ത​വും സ​ഞ്ചാ​രി​ക​ളു​ടെ കു​ത്തൊ​ഴു​ക്കി​നു വ​ഴി​വെ​ട്ടാ​ൻ പോ​ന്ന​വ​യാ​ണ്.

തീ​ർ​ഥാ​ട​ക ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും വ​ള​രെ വ​ലു​താ​ണ്. ക്രി​സ്തു​ശി​ഷ്യ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ കാ​ല​ടി​ക​ൾ പ​തി​ഞ്ഞ ത​ണ്ണീ​ർ​മു​ക്കം കോ​ക്ക​മം​ഗ​ലം പ​ള്ളി, പ്ര​സി​ദ്ധ​മാ​യ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്രം, വി​ശു​ദ്ധ ലൂ​ക്കാ സു​വി​ശേ​ഷ​ക​നാ​ൽ വ​ര​യ്ക്ക​പ്പെ​ട്ട​തെ​ന്നു വി​ശ്വ​സി​ക്കു​ന്ന പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ചി​ത്ര​മു​ള്ള വൈ​ക്കം കു​ട​വെ​ച്ചൂ​ർ പ​ള്ളി, പെ​രു​മ​യു​ടെ മ​കു​ടം അ​ണി​യു​ന്ന അ​ർ​ത്തു​ങ്ക​ൽ പ​ള്ളി, പൗ​രാ​ണി​ക ക്രൈ​സ്ത​വ​ശേ​ഷി​പ്പു​ക​ളു​ള്ള പ​ള്ളി​പ്പു​റം പ​ള്ളി, ശ​ബ​രി​മ​ല അ​യ്യ​പ്പ​ൻ ആ​യോ​ധ​ന​ക​ല പ​ഠി​ക്കാ​നെ​ത്തി​യ മു​ഹ​മ്മ ചീ​ര​പ്പ​ൻ​ചി​റ ക​ള​രി, അ​യ്യ​പ്പ​ന്‍റെ കാ​ല​ടി​ക​ൾ പ​തി​ഞ്ഞ​തും തി​രു​വി​താം​കൂ​ർ രാ​ജാ​ക്ക​ന്മാ​ർ ആ​രാ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്ന​തു​മാ​യ ത​ണ്ണീ​ർ​മു​ക്കം ചാ​ലി നാ​രാ​യ​ണ​പു​രം ക്ഷേ​ത്രം, ക​ലാ​കേ​ര​ള​ത്തി​ന്‍റെ മ​നം ക​വ​ർ​ന്ന ക​വി​ക​ളാ​യ ഇ​ര​യി​മ്മ​ൻ ത​മ്പി, വ​യ​ലാ​ർ രാ​മ​വ​ർ​മ്മ എ​ന്നി​വ​രു​ടെ ജ​ന്മ​ഗ്യ​ഹ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ തീ​ർ​ഥാ​ട​ക ടൂ​റി​സ്റ്റു​ക​ളു​ടെ ക​ണ്ണും മ​ന​വും ക​വ​രു​ന്ന ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ നാ​ടെ​ങ്ങും സു​ല​ഭ​മാ​ണ്.

ഒ​രു കാ​ല​ത്ത് ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ ക​വ​ർ​ന്ന പ​ട്ട​ണ​മാ​യി​രു​ന്നു ആ​ല​പ്പു​ഴ. ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മ​ല​ഞ്ച​ര​ക്കു​ക​ളു​ടെ​യും ക​യ​റ്റു​മ​തി കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ പു​ക​ൾ​പ്പെ​റ്റ​താ​ണ് ആ​ല​പ്പു​ഴ​യു​ടെ പൂ​ർ​വ കാ​ലം.

തി​രു​വി​താം​കൂ​ർ ദി​വാ​നാ​യി​രു​ന്ന രാ​ജാ കേ​ശ​വ​ദാ​സി​ന്‍റെ ദീ​ഘ​വ​ക്ഷ​ണ​വും ഇ​ച്ഛാ​ശ​ക്തി​യു​മാ​ണ് ആ​ല​പ്പു​ഴ​യെ പു​ക​ൾ​പ്പെ​റ്റ​താ​ക്കി​യ​ത്. പി​ന്നീ​ട് ജ​നാ​യ​ത്ത ഭ​ര​ണം വ​രു​ക​യും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭ​ര​ണ നി​യ​ന്ത്ര​ണം ആ​ല​പ്പു​ഴ​ക്കാ​രു​ടെ കൈ​ക​ളി​ൽ ആ​കു​ക​യും ചെ​യ്തെ​ങ്കി​ലും ആ​ല​പ്പു​ഴ​യു​ടെ പോ​യ​കാ​ല പ്രൗ​ഢി വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ആ​ല​പ്പു​ഴ തു​റ​മു​ഖ​ത്തി​ന്‍റെ നെ​മ്പ​ര​ക്കാ​ഴ്ച പോ​ലെ ക​ട​ൽ​പ്പാ​ല​ത്തി​ന്‍റെ ശേ​ഷി​പ്പ് ഇ​ന്നു​മു​ണ്ട്. മ​റ്റൊ​രു രാ​ജാ കേ​ശ​വ​ദാ​സ​ന്‍റെ ക​ട​ന്നു​വ​ര​വ് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക്. ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ ആ​ല​പ്പു​ഴ​യു​ടെ വി​ക​സ​ന​ക്കു​തി​പ്പ് സാ​ധ്യ​മാ​കു​മെ​ങ്കി​ലും ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​രും മെ​ന​യു​ന്നി​ല്ല. ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ആ​ല​പ്പു​ഴ​യു​ടെ കാ​യ​ൽ​പ്പ​ര​പ്പും കു​ട്ട​നാ​ട​ൻ കാ​ഴ്ച​ക​ളും ക​ണ്ടു മ​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്.

മ​റ്റു സാ​ധ്യ​ത​ക​ളി​ലേ​ക്കു മി​ഴി​തു​റ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വി​ഷ്ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ കൂ​മ്പൊ​ടി​യു​ന്ന പ്ര​വ​ണ​ത​യാ​ണ്. അ​ഞ്ച​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ ന​ട​പ്പാ​ക്കി​യ ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​തും ത​ണ്ണീ​ർ​മു​ക്കം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ​തും ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സം മേ​ഖ​ല ന​ഥ​നി​ല്ലാ ക​രി ആ​യ​തി​നാ​ലാ​ണ്.

പ​ത്മാ​വ​തി​യ​മ്മ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ന്ന​പ്പോ​ഴാ​ണ് ആ​ല​പ്പു​ഴ മെ​ഗാ ടൂ​റി​സം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ത​ണ്ണീ​ർ​മു​ക്കം ബോ​ട്ട്ജെ​ട്ടി​യോ​ടു ചേ​ർ​ന്ന് ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ ആ​രം​ഭി​ച്ച​ത്.

ആ​ല​പ്പു​ഴ, കോ​ട്ട​യം, കൊ​ച്ചി മേ​ഖ​ല​ക​ളി​ൽ നി​ന്ന് ക​ര​മാ​ർ​ഗ​വും ജ​ല​മാ​ർ​ഗ​വും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ഏ​റെ പ്ര​തീ​ക്ഷ​ക​ൾ വാ​രി​വി​ത​റി​യാ​ണ് ബോ​ട്ടു ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

എ​ന്നാ​ൽ, ഹൗ​സ്ബോ​ട്ട് ടെ​ർ​മി​ന​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.​ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മി​ല്ല എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ബോ​ട്ട് ടെ​ർ​മി​ന​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​ത്. നി​സാ​ര​കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ വ​ൻ​കി​ട പ​ദ്ധ​തി​ളു​ടെ കൂ​മ്പൊ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​രു​മി​ല്ലെ​ന്ന​താ​ണ് നാ​ടി​ന്‍റെ ഗ​തി​കേ​ട്.

Tags : Tourism development nattuvishesham local news

Recent News

Corehub Up