x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 26, 2026 12:13 AM IST | Updated: July 26, 2026 12:13 AM IST

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​സ്റ്റി​ന്‍ പാ​ല​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ളെ​ല്ലാം പാ​ലി​ച്ച് വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​കു​ന്ന വ്യ​പാ​ര മേ​ള​ക​ളു​ടെ മു​നി​സി​പ്പ​ല്‍ പ്ര​ദേ​ശ​ത്തെ ക​ട​ന്നു​ക​യ​റ്റം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ നി​ന്നും മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ച് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​സ്റ്റി​ന്‍ പാ​ല​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബു ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി. ജെ​യിം​സ് സാ​രൂ​പ്യ , കെ.​സി. വ​ര്‍​ഗീ​സ്, ഉ​ല്ലാ​സ് പി, ​ഫാ​ത്തി​മ എ​സ്, ഷെ​റി​ന റ​ഹീം, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up