കൊച്ചി: വൈപ്പിന്‍ റോ-റോ ജെട്ടിയിലെ ഗതാഗതക്കുരുക്ക് ഉടന്‍ പരിഹരിക്കുമെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ. ട്രാഫിക് പോലീസിന്റെയും കെഎസ്ഐഎന്സിയുടെയും സഹകരണത്തോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
റോ-റോയില്‍ കയറാന്‍ കാത്ത് നില്ക്കുന്ന യാത്രക്കാരുടെ നീണ്ട നിര ബോട്ട് ജെട്ടിക്ക് സമീപം വരെ നീളുന്നുവെന്നും ഇതുമൂലം ബോട്ട് ജെട്ടിക്ക് സമീപം വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുന്നുവെന്നുമെന്ന് പരിസര വാസികളുടെയും യാത്രക്കാരുടെയും പരാതി ഏറിയതോടെയാണ് പരിഹാരത്തിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയത്. സ്ഥലം സന്ദര്‍ശിച്ച ശേഷം കോര്പറേഷന്, കെഎസ്ഐഎന്‍സി, പോലീസ് അധികൃതരുമായി എംഎല്‍എ ചര്‍ച്ച നടത്തി.
മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. അഷ്റഫ്, അഡ്വ. പി.എം. നസീമ, ഡിവിഷന് കൗണ്‍സിലര്‍ ഷൈനി മാത്യു, കെഎസ്ഐഎന്‍സി ഡയറക്ടര്‍ ആര്.ഗിരിജ, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഡേവിഡ് ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Tags : Local News Nattuvishesham Ernakulam