x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​യ്ക്ക​ലി​ൽ ഓഗസ്റ്റ് 11 വരെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: July 30, 2026 01:29 AM IST | Updated: July 30, 2026 01:29 AM IST

കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ചേ​ർ​പ്പ്: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ പാ​ല​യ്ക്ക​ൽ ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ഗ​സ്റ്റ് 11 വ​രെ ജി​ല്ലാ ക​ള​ക്ട​ർ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. തൃ​ശൂ​രി​ൽ​നി​ന്ന് പാ​ല​യ്ക്ക​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ പൂ​ർ​ത്തി​യാ​ക്കി​യ ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കാം. തൃ​ശൂ​രി​ൽ​നി​ന്ന് പാ​ല​യ്ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് വ​ൺ​വേ മാ​ത്ര​മാ​കും പ്ര​വേ​ശ​നം.

ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, മാ​ള ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ച്ചി​ന്നി​പ്പാ​ട​ത്തു​നി​ന്നു തി​രി​ഞ്ഞ് ഒ​ല്ലൂ​ർ വ​ഴി പോ​ക​ണം.

തൃ​പ്ര​യാ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​രു​മ്പി​ള്ളി​ശേ​രി​യി​ലെ​ത്തി ചൊ​വ്വൂ​ർ ക​പ്പേ​ള​യി​ൽ​നി​ന്നു തി​രി​ഞ്ഞ് പെ​രി​ഞ്ചേ​രി പ​ള്ളി വ​ഴി​യോ, പെ​രു​മ്പി​ള്ളി​ശേ​രി​യി​ൽ​നി​ന്ന് പൂ​ച്ചി​ന്നി​പ്പാ​ടം വ​ഴി​യോ തൃ​ശൂ​രി​ലേ​ക്കു പോ​കാം. അ​മ്മാ​ടം, കോ​ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ താ​ണി​ക്ക​മു​ന​യം, നെ​ടു​പു​ഴ, ചി​യ്യാ​രം, ഓ​വ​ർ ബ്രി​ഡ്ജ് വ​ഴി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ​ത്ത​ണം.

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന റൂ​ട്ടു​ക​ളി​ലെ സ്റ്റോ​പ്പു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ അ​നു​വാ​ദ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Traffic restrictions NattuVishasham DistrictNews

Recent News

Corehub Up