x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക്ക​ട​വ് പാ​ല​ത്തി​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 10:29 PM IST | Updated: August 8, 2026 10:29 PM IST

എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക്ക​ട​വ് പാ​ല​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ.

എ​രു​മേ​ലി: മ​ണി​മ​ല​യാ​റി​ലെ എ​രു​മേ​ലി ഒ​ഴ​ക്ക​നാ​ട് ഓ​രു​ങ്ക​ൽ​ക്ക​ട​വ് കോ​സ്‌​വേ പാ​ല​ത്തി​ൽ ഇ​ന്ന​ലെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൈ​വ​രി​ക​ൾ ഒ​ലി​ച്ചു​പോ​യ​തി​നെത്തുട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി പാ​ല​ത്തി​ൽ ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും നിരോധിച്ചിരുന്നു. ഇ​ന്ന​ലെ പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ഡ് അം​ഗം നാ​സ​ർ പ​ന​ച്ചി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പാ​ല​ത്തി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പം താ​ത്കാ​ലി​ക കൈ​വ​രി​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. സ്ഥി​രം കൈ​വ​രി​ക​ൾ മൂ​ന്നു മാ​സ​ത്തി​ന​കം നി​ർ​മി​ക്കു​മെ​ന്ന് മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 31 ന് ​അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ് പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ കൈ​വ​രി​ക​ൾ ഒ​ലി​ച്ചു​പോ​യി. ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ വ​ന്ന് പാ​ല​ത്തി​ൽ അ​ടി​ഞ്ഞി​രു​ന്നു. ന​ദി​യി​ൽ വെ​ള്ളം താ​ഴ്ന്ന​തോ​ടെ പാ​ല​ത്തി​ൽ​നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ ചെ​ളി​യും ക​ല്ലു​ക​ളും മ​ണ്ണും പാ​ല​ത്തി​ൽ അ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​വ​യെ​ല്ലാം നീ​ക്കി​യെ​ങ്കി​ലും കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഗ​താ​ഗ​തം അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ പാ​ലം അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. പാ​ലം അ​ട​ച്ച​തോ​ടെ ഒ​രാ​ഴ്ച​യാ​യി നാ​ട്ടു​കാ​ർ യാ​ത്രാ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. എ​രു​മേ​ലി ടൗ​ൺ റോ​ഡ് വ​ഴി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ണ് പാ​ല​ത്തി​ന്‍റെ അ​ക്ക​രെ കു​റു​വാ​മു​ഴി ഭാ​ഗ​ത്തേ​ക്ക്‌ പോ​യി​രു​ന്നത്.

കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​രു​മേ​ലി റോ​ഡി​ലെ കു​റു​വാ​മൂഴി​യി​ൽ​നി​ന്ന് എ​രു​മേ​ലി​ക്ക് വ​രാ​വു​ന്ന ബൈ​പാ​സി​ലാ​ണ് ഓ​രു​ങ്ക​ൽ​ക്ക​ട​വ് പാ​ലം. ഉ​യ​രം കു​റ​ഞ്ഞ കോ​സ്‌​വേ പാ​ല​മാ​യ​തി​നാ​ൽ മ​ണി​മ​ല​യാ​റി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ൽ പാ​ലം വെ​ള്ള​ത്തി​ലാ​കും. എ​രു​മേ​ലി​യി​ലേ​ക്കും കു​റു​വാ​മൂഴി​യി​ലേ​ക്കും ഒ​ഴ​ക്ക​നാ​ട് ഭാ​ഗ​ത്തേ​ക്കും എ​രു​മേ​ലി ടൗ​ൺ ഒ​ഴി​വാ​ക്കി സ​ഞ്ച​രി​ക്കാ​നു​ള്ള പാ​തകൂ​ടി​യാ​ണ് പാ​ലം ഉ​ൾ​പ്പെ​ടു​ന്ന ബൈ​പാ​സ് റോ​ഡ്. ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി ടൗ​ൺ റോ​ഡി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ ഈ ​ബൈ​പാ​സ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​റു​ണ്ട്. എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി കൂ​ടി​യാ​ണ് ഓ​രു​ങ്ക​ൽ​ക്കട​വ് പാ​ലം.

ഇ​ന്ന​ലെ മ​രാ​മ​ത്ത് വി​ഭാ​ഗം ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ പാ​ല​ത്തി​ന് അ​പ​ക​ട​ക​ര​മാ​യ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Traffic resumes Erumely Orungalkkadap Bridge

Recent News

Corehub Up