ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി
അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തിന്റെയും അകലക്കുന്നം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
മൂഴൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂള്‍ ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് നിര്‍വഹിച്ചു. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. സ്മിത ബോധവത്കരണ പരിപാടിക്കും പ്രായോഗിക പരിശീലനത്തിനും നേതൃത്വം നൽകി. കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി, അഭിലാഷ്, മിജോ ജോസഫ്, ഡാന്റി എം. ജോസ്, റീന സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :