ഉപയോഗരഹിതമായ മോട്ടോര്‍ഷെഡ്.
കാട്ടൂര്‍: പഞ്ചായത്തിലെ ഏകദേശം 400 ഏക്കര്‍ വിസ്തൃതിയുള്ള തെക്കുംപാടത്ത് വെള്ള ക്കെട്ട് രൂക്ഷമായതോടെ കര്‍ഷകര്‍ക്കു കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമായി. പാടത്തെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചാല്‍ മാത്രമേ കൃഷിയിറക്കാന്‍ സാധിക്കൂ. ഇതിനായി മോട്ടോര്‍ സൗകര്യം ഉണ്ടായിട്ടും അതുപ്രവര്ത്തിപ്പിക്കാന് ആവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാത്തതാണു പ്രതിസന്ധിക്കു കാരണം.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ ഊരിക്കൊണ്ടുപോയിട്ട് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്നാണു കര്‍ഷകരുടെ പരാതി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്കു പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാത്തതിനെത്തുടര്ന്നു നൂറുകണക്കിനു കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കൃഷിയിറക്കാനുള്ള സമയമായിട്ടും വെള്ളക്കെട്ട് നീക്കാന്‍ കഴിയാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്നത്തിന് അടിയന്തരപരിഹാരം കാണാത്തപക്ഷം ശക്തമായപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്് അഭിലാഷ് കണ്ടാരംതറ മുന്നറിയിപ്പു നല്കി. ട്രാന്‍സ്ഫോര്‍മര്‍ അടിയന്തരമായി പുനഃസ്ഥാപിച്ച് കൃഷിയിറക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷക മോര്‍ച്ചയുടെ ആവശ്യം.
Tags : Nattuvishesham Districtnews Deepikanews Transformer Not