തൃക്കരിപ്പൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ പത്തുവയസുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് യുഡിഎഫ് മാർച്ചും ധർണയും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള, പി. കുഞ്ഞിക്കണ്ണൻ, സത്താർ വടക്കുമ്പാട്, കെ.വി. വിജയൻ, വി.എം. ശ്രീധരൻ, വി.വി. അബ്ദുള്ള, വി.കെ. രതീശൻ, വി.കെ. ബാവ, സി. രവി, കെ. ശ്രീധരൻ, എം.ടി.പി. കരീം, എം. രജീഷ് ബാബു, കെ.പി. ദിനേശൻ, ടി.എസ്. നജീബ്, പി.കെ.എം. കുട്ടി, ഫായിസ് ബീരിച്ചേരി, എൻ.കെ. യൂസഫ് എന്നിവർ പ്രസംഗിച്ചു.
ഒരാഴ്ച മുമ്പ് രാത്രി 11 ഓടെ കടുത്ത പനിയും ശ്വാസതടസവുമായി ആശുപത്രിയിലെത്തിച്ച പത്തു വയസുകാരിക്ക് കൗണ്ടറിന്റെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ ടോക്കൺ നൽകാൻ വിസമ്മതിച്ചതായാണ് പരാതി.
ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബം ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്കും ഡിഎംഒക്കും സന്ദീപ് വാര്യർ എംഎൽഎക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Tags : aluk Hospital Nattuvishesham Districte news