x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം വെ​ട്ടി പു​ഴ​യി​ല്‍​ ത​ള്ളി; ക​ട്ട​പ്പ​ന​യാ​റി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി


Published: April 26, 2026 05:55 AM IST | Updated: April 26, 2026 05:55 AM IST

ക​ട്ട​പ്പ​ന: ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു വെ​ട്ടി മാ​റ്റി​യ മ​ര​ങ്ങ​ള്‍ പു​ഴ​യി​ലേ​ക്കു ത​ള്ളി​യ​ത് സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്ന​താ​യി പ​രാ​തി.

ക​ട്ട​പ്പ​ന സ്‌​കൂ​ള്‍​ക​വ​ല മു​ത​ല്‍ പൊ​ന്നി​ക്ക​വ​ല കാ​ഞ്ചി​യാ​ര്‍ കു​ഴി​യോ​ലി​പ്പ​ടി ഭാ​ഗം വ​രെ പു​ഴ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും മ​ര​ങ്ങ​ളാ​ണ് വെ​ട്ടി ക​ട്ട​പ്പ​ന​യാ​റി​ലേ​ക്കു ത​ള്ളി​യി​രി​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യി വെ​ള്ള​മൊ​ഴു​ക്ക് വ​ര്‍​ധി​ക്കു​മ്പോ​ള്‍ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​ന് ത​ട​സം നേ​രി​ടു​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ക​ട്ട​പ്പ​ന​യാ​റി​ന്‍റെ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും ക​ല്‍​ക്കെ​ട്ടു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​റ് ക​ട​ന്നു​പോ​കു​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​ഭാ​ഗ​ത്തേ​യും മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി​യ​ത്. എ​ന്നാ​ല്‍ വെ​ട്ടി​മാ​റ്റി​യ മ​ര​ങ്ങ​ള്‍ ആ​റ്റി​ലേ​ക്കു​ത​ന്നെ നി​ക്ഷേ​പി​ച്ചാ​ണ് ക​രാ​റു​കാ​ര്‍ മ​ട​ങ്ങി​യെ​ന്നാ​ണ് ഉ​യ​രു​ന്ന പ​രാ​തി.


ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മ​ഴ പെ​യ്ത​പ്പോ​ള്‍ ആ​റ് ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളും പാ​ല​ങ്ങ​ളും മൂ​ടി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ചെ​റി​യ ത​ടി​പ്പാ​ല​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​കു​ക​യും ചെ​യ്തു. അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ആ​റ്റി​ല്‍​നി​ന്നു മ​ര​ച്ചി​ല്ല​ക​ള്‍ അ​ട​ക്ക​മു​ള്ള​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : nattu vishesham Complaint alleges Kattappana River's flow

Recent News

Corehub Up