മുരുകന്‍പാഞ്ചാലില്‍ കൂറ്റന്‍ മരം ദേശീയപാതയ്ക്ക് കുറുകെ വീണപ്പോള്‍ .
ആര്യങ്കാവ്: ആര്യങ്കാവ് മുരുകന്‍പാഞ്ചാലില്‍ ദേശീയപാതയിൽ കൂറ്റന്‍ മരം വീണതിനെത്തുടര്‍ന്ന് നാല് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. എതിര്‍ദിശയിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുകളിലേക്കാണ് മരം വീണത്.
വ്യാപകമായ നാശനഷ്ടവും സംഭച്ചിട്ടുണ്ട്. മരം വീണ സമയത്ത് പാതയില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വലിയ അപകടമാണ്. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിള്ളലും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
കെഎസ്ഇബി വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
പാതയില്‍ ഇനിയും അപകടാവസ്ഥയില്‍ നിരവധി മരങ്ങളും മരച്ചില്ലകളുമുണ്ടെന്നും ഇവയെല്ലാം അടിയന്തരമായി മുറിച്ച് നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kollam