x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടി​മ​രു​ത്-​ചു​ള്ളി​ക്ക​ര റോ​ഡി​ൽ മ​രം വീ​ണു

വെബ് ഡെസ്ക്
Published: August 29, 2026 03:34 AM IST | Updated: August 29, 2026 03:34 AM IST

കൂ​ട്ട​ക്ക​ള​ത്ത് പ​ടി​മ​രു​ത് - ചു​ള്ളി​ക്ക​ര റോ​ഡി​നു കു​റു​കെ കൂ​റ്റ​ന്‍ മ​രം വീ​ണ നി​ല​യി​ല്‍.

രാ​ജ​പു​രം: പ​ടി​മ​രു​ത് - ചു​ള്ളി​ക്ക​ര റോ​ഡി​ല്‍ കൂ​ട്ട​ക്ക​ളം ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം റോ​ഡി​നു കു​റു​കെ കൂ​റ്റ​ൻ മ​രം വീ​ണു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം നേ​രം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണും ലൈ​നു​ക​ളും ത​ക​ർ​ന്നു.
കു​റ്റി​ക്കോ​ലി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.രാ​ജ​പു​രം, അ​മ്പ​ല​ത്ത​റ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up