മുണ്ടക്കയം വലിയ പാലത്തിന് സമീപം അപകടഭീഷണിയുയർത്തി നിൽക്കുന്ന മരം.
മുണ്ടക്കയം: ദേശീയ പാതയിൽ മുണ്ടക്കയം വലിയ പാലത്തിന് സമീപമുള്ള മരം അപകട ഭീഷണി സൃഷ്ടിക്കുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങളും സമീപത്തെ സ്കൂളുകളിലേക്ക് വിദ്യാർഥികളടക്കം കാൽനടയാത്രക്കാരും കടന്നുപോകുന്ന ദേശീയപാതയുടെ വശത്താണ് അപകടക്കെണിയായി മരം നിൽക്കുന്നത്.
ഏതാനും മാസങ്ങൾക്കു മുമ്പ് ശക്തമായ കാറ്റിലും മഴയിലും ഈ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് ദേശീയപാതയിൽ വീണിരുന്നു. ബാക്കിഭാഗം ഏതുനിമിഷവും ഒടിയാവുന്ന അവസ്ഥയിൽ ദേശീയപാതയിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. റോഡിന്റെ വശത്ത് പാറകൾ നിറഞ്ഞ ഭാഗത്ത് ചുവട്ടിൽ മണ്ണ് തീർത്തുമില്ലാതെയാണ് മരം നിൽക്കുന്നത്.\
അതുകൊണ്ടുതന്നെ ഏതുനിമിഷവും ഇത് മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. മരം മുറിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags : Local News Nattuvishesham