x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​ഹ​സ​നം; പ്രൊ​ട്ട​ക്‌‌​ഷ​ൻ അ​ലാ​റ​വും സോ​ളാ​ർ വേ​ലി​യും ത​ക​ർ​ത്തെ​റി​ഞ്ഞു

ജ​ഗീ​ഷ് ബാ​ബു
Published: September 3, 2026 11:45 PM IST | Updated: September 3, 2026 11:45 PM IST

കോ​ന്നി ക​ല്ലേ​ലി​യി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ത്ത​നി​ല​യി​ൽ.

കോ​ന്നി: വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നം​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളെ​യെ​ല്ലാം കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തെ​റി​യു​ക​യാ​ണ്. കു​ള​ത്തു​മ​ണ്ണി​ൽ ജ​ന​വാ​സ​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഷോ​ക്കേ​റ്റു ച​രി​ഞ്ഞ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, 2025 മേ​യി​ലാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നാ​യി വ​നം​വ​കു​പ്പ് ഈ ​ഭാ​ഗ​ത്ത് പ്ര​ത്യേ​ക പ്രൊ​ട്ട​ക്‌‌​ഷ​ൻ അ​ലാ​റം സ്ഥാ​പി​ച്ച​ത്. കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യാ​ൽ സ്വ​യം തി​രി​ച്ച​റി​ഞ്ഞ് ഉ​ച്ച​ത്തി​ൽ ശ​ബ്‌​ദ​മു​ണ്ടാ​ക്കു​ന്ന ഈ ​അ​ലാ​റം കേ​ട്ട് ആ​ന​ക​ൾ ഭ​യ​ന്നോ​ടു​മെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ അ​വ​കാ​ശ​വാ​ദം.

പ്ര​ദേ​ശ​വാ​സി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണ സ​മി​തി​യെ​യും ഇ​തി​നാ​യി വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ചു. എ​ന്നാ​ൽ, സം​വി​ധാ​നം വ​ന്നു മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തേ സ്ഥ​ല​ത്ത് വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം അ​നാ​യാ​സം തി​രി​ച്ചെ​ത്തു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​ലാ​റ​ത്തി​ന്‍റെ ശ​ബ്‌​ദ​ത്തെ​പ്പോ​ലും വ​ക​വ​യ്ക്കാ​തെ കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വീ​ട്ടു​പ​റ​മ്പു​ക​ളി​ലേ​ക്കും ക​ട​ക്കു​മ്പോ​ൾ, വ​നം​വ​കു​പ്പി​ന്‍റെ ഇ​ത്ത​രം ത​ട്ടി​ക്കൂ​ട്ട് പ​രീ​ക്ഷ​ണ​ങ്ങ​ൾ വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കു​ള​ത്തു​മ​ണ്ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശാ​ശ്വ​ത പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു പ​ക​രം അ​ലാ​റ​വും നി​രീ​ക്ഷ​ണ കാ​മ​റ​യും വ​ച്ച് കൈ​ക​ഴു​കു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​രു​ടേ​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ‌കു​റ്റ​പ്പെ​ടു​ത്തി.

വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി​ക​ളും വ്യാ​പ​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വേ​ലി​ക​ൾ​ക്കു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ മ​റി​ച്ചി​ടു​ക​യോ വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ അ​ട​ർ​ത്തി​യിടു​ക​യോ ചെ​യ്ത് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യാ​ണ് ആ​ന​യു​ടെ രീ​തി. പി​ന്നാ​ലെ വേ​ലി ച​വി​ട്ടി​പ്പൊ​ളി​ക്കും. എ​ന്നി​രു​ന്നാ​ലും സോ​ളാ​ർ വേ​ലി​ക​ൾ മാ​ത്ര​മേ നി​ല​വി​ൽ ആ​ന​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​യി വ​നം​വ​കു​പ്പി​നു ന​ൽ​കാ​നു​ള്ളൂ. കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സോ​ളാ​ർ വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.
വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങു​ക​ൾ കു​ഴി​ച്ച് ആ​ന​യു​ടെ വ​ര​വ് ത​ട​യ​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യെ​ങ്കി​ലും ഇ​തു ന​ട​പ്പാ​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. കി​ട​ങ്ങ് കു​ഴി​ക്കു​ന്ന​ത് വ​ന​മേ​ഖ​ല​യി​ലാ​യി​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ണ്ടാ​യ​തോ​ടെ ഇ​തി​നു കേ​ന്ദ്രാ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പ് നി​ല​പാ​ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ട​ങ്ങ് കു​ഴി​ക്കാ​ൻ നി​ല​വി​ൽ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

കാ​ട്ടി​നു​ള്ളി​ലും സോ​ളാ​ർ വേ​ലി

വ​ട​ശേ​രി​ക്ക​ര​യി​ൽ വ​നം​വ​കു​പ്പിന്‍റെ തേ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ സം​ര​ക്ഷി​ക്കാ​ൻ സോ​ളാ​ർ വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രു​ടെ കൃ​ഷി​യി​ടം സം​ര​ക്ഷി​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ പോ​ലും വേ​ലി സ്ഥാ​പി​ക്കാ​ൻ മ​ടി​ക്കു​ന്ന വ​നം​വ​കു​പ്പാ​ണ് കാ​ട്ടാ​ന​യു​ടെ കാ​ട്ടി​ലെ സ​ഞ്ചാ​ര​പ​ഥം ത​ട​ഞ്ഞു വ​ന​ത്തി​നു​ള്ളി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ച​ത്.

ഈ ​വേ​ലി​ക​ൾ ക​ട​ന്നാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. വ​ന​ത്തി​നു​ള്ളി​ലെ യാ​ത്ര ത​ട​ഞ്ഞ​പ്പോ​ൾ കാ​ട്ടാ​ന​ക​ൾ​ക്ക​ട​ക്കം നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ക​യേ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച വേ​ലി​ക​ൾ പ​ല​യി​ട​ത്തും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മ​ല്ല. വേ​ലി​ക​ളു​ടെ ബാ​റ്റ​റി ചാ​ർ​ജ് തീ​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല​യി​ട​ത്ത് വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ൾ ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യാ​റു​ണ്ട്. . അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ സോ​ളാ​ർ വേ​ലി​ക​ൾ ദ്ര​വി​ച്ചു പോ​കു​ന്നു​മു​ണ്ട്.

കോ​ന്നി വ​നം ഡി​വി​ഷ​നി​ൽ 63 കി​ലോ​മീ​റ്റ​റി​ലും റാ​ന്നി​യി​ൽ 52 കി​ലോ​മീ​റ്റ​റി​ലു​മാ​ണ് വേ​ലി​യു​ള്ള​ത്. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വേ​ലി സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യാ​ണ് വ​നം​വ​കു​പ്പ് ഇ​പ്പോ​ൾ നീ​ങ്ങു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞാ​ൽ ഭൂ​വു​ട​മ പ്ര​തി​ക്കൂ​ട്ടി​ൽ

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന ച​രി​ഞ്ഞാ​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ക ബ​ന്ധ​പ്പെ​ട്ട ഭൂ​വു​ട​മ​യാ​യി​രി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം കു​ള​ത്തു​മ​ണ്ണി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത് കൈ​ത​കൃ​ഷി ന​ട​ത്തി​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ​യാ​ണ്.

ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തി​യ​വ​ർ ഉ​ൾ​പ്പെ​ടെ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ച​രി​ഞ്ഞു​വെ​ന്ന​താ​യി​രു​ന്നു കേ​സ്. കാ​ട്ടാ​ന​യു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വേ​ലി​യി​ൽ നി​ന്ന് ആ​ന​യ്ക്ക് ഷോ​ക്കേ​റ്റു​വെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ന​യെ ആ​ക​ർ​ഷി​ക്കു​ന്ന കൃ​ഷി രീ​തി​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് നി​ർ​ദേ​ശം.

കൈ​ത​ച്ച​ക്ക കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. കൈ​ത​ക്കൃ​ഷി ഉ​ണ്ടെ​ങ്കി​ൽ ആ​ന​യെ ഒ​രു ത​ര​ത്തി​ലും പി​ന്തി​രി​പ്പി​ക്കാ​നാ​കി​ല്ല​ത്രേ. പ്ലാ​വി​ൽ ച​ക്ക വി​രി​യു​ന്ന ഘ​ട്ട​ത്തി​ലും വി​ദൂ​ര​ങ്ങ​ളി​ലേ​ക്ക് ആ​ന എ​ത്തും. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ക​ർ​ഷ​ക​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലെ ച​ക്ക വ​നം​വ​കു​പ്പ് വി​ല കൊ​ടു​ത്തു വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം മ​ന്ത്രി ത​ന്നെ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

14 വി​ല്ലേ​ജു​ക​ൾ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 14 വി​ല്ലേ​ജു​ക​ളി​ൽ ഭീ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ പ​ക്ക​ലു​ള്ള ക​ണ​ക്കു​ക​ളി​ൽ ജി​ല്ല​യി​ലെ 14 വി​ല്ലേ​ജു​ക​ളി​ലാ​ണ് സ​മീ​പ​കാ​ല​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ള്ള​ത്.

2008 മു​ത​ൽ വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പ്രോ​ജ​ക്‌​ട് എ​ലി​ഫ​ന്‍റ് വി​ഭാ​ഗ​വും വൈ​ൽ​ഡ് ലൈ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യും ചേ​ർ​ന്നാ​ണ് പ​ഠ‍​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ 214 വി​ല്ലേ​ജു​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ചി​റ്റാ​ർ, സീ​ത​ത്തോ​ട്, അ​രു​വാ​പ്പു​ലം, പെ​രു​നാ​ട്, ത​ണ്ണി​ത്തോ​ട്, ഐ​ര​വ​ൺ, കോ​ന്നി താ​ഴം, കൊ​ല്ല​മു​ള, കൂ​ട​ൽ, മ​ല​യാ​ല​പ്പു​ഴ, വ​ട​ശേ​രി​ക്ക​ര, പ​ഴ​വ​ങ്ങാ​ടി, ക​ല​ഞ്ഞൂ​ർ, ചേ​ത്ത​യ്ക്ക​ൽ വി​ല്ലേ​ജു​ക​ളാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ന​മേ​ഖ​ല​യു​ടെ വി​സ്തൃ​തി

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വ​നം ഡി​വി​ഷ​നാ​ണ് റാ​ന്നി. ഏ​ക​ദേ​ശം 911.12 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മേ​ഖ​ല​യും 760.92 കി​ലോ​മീ​റ്റ​ർ വ​നാ​തി​ർ​ത്തി​യും റാ​ന്നി വ​നം​ഡി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ട്. ശ​ബ​രി​മ​ല, ഗ​വി കാ​ടു​ക​ൾ ഇ​തി​ന്‍റെ പ​രി​ധി​യി​ലാ​ണ്. ആ​ന, ക​ടു​വ സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളാ​യി ത​ന്നെ റാ​ന്നി വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ദൈ​ർ​ഘ്യ​മേ​റി​യ വ​നാ​തി​ർ​ത്തി​യി​ൽ നി​ര​വ​ധി ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്ക​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

കാ​ട്ടാ​ന മു​ത​ൽ കാ​ട്ടു​പ​ന്നി വ​രെ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും മ​നു​ഷ്യ​രു​ടെ സു​ര​ക്ഷ​യ്ക്കും ഒ​രേ​പോ​ലെ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.

റാ​ന്നി വ​നം ഡി​വി​ഷ​നി​ലെ റാ​ന്നി, വ​ട​ശേ​രി​ക്ക​ര, ഗൂ​ഡ്രി​ക്ക​ൽ റേ​ഞ്ചു​ക​ളി​ലാ​യി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ വ​ന്യ​ജീ​വി സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളാ​യി വ​നം​വ​കു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​രു​മ്പ​ൻ​മൂ​ഴി, അ​ര​യാ​ഞ്ഞി​ലി​മ​ൺ, മ​ണ​ക്ക​യം, ഗു​രു​നാ​ഥ​ൻ​മ​ണ്ണ്, ആ​ങ്ങ​മൂ​ഴി, ത​ണ്ണി​ത്തോ​ട്, തെ​ക്കു​തോ​ട്, ഗ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ശ്നം കൂ​ടു​ത​ൽ പ്ര​ക​ട​മാ​കു​ന്ന​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്‌​ടം നേ​രി​ടു​ന്ന​ത് ക​ർ​ഷ​ക​രാ​ണ്. കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ​തി​വാ​യ​തോ​ടെ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്നു. കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വാ​ഴ, തെ​ങ്ങ്, അ​ട​യ്ക്ക തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കു​ന്നു.

ഒ​രു രാ​ത്രി​യി​ലെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മാ​സ​ങ്ങ​ളോ​ളം അ​ധ്വാ​നി​ച്ച് വ​ള​ർ​ത്തി​യ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ട്. ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​വും ല​ഭി​ക്കു​ന്ന തു​ക യ​ഥാ​ർ​ഥ ന​ഷ്‌​ട​ത്തി​ന് ആ​നു​പാ​തി​ക​മ​ല്ലെ​ന്ന പ​രാ​തി​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ് തു​ടങ്ങി​യ​വ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​നാ​ശ​ത്തി​നും മ​നു​ഷ്യ​ർ​ക്ക് അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു.

വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​വും മ​നു​ഷ്യ​രു​ടെ സു​ര​ക്ഷ​യും ഒ​രേ​പോ​ലെ ഉ​റ​പ്പാ​ക്കു​ന്ന ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യാ​ണ് റാ​ന്നി​ക്ക് ആ​വ​ശ്യ​മെ​ന്ന് ക​ഴി​ഞ്ഞ​യി​ടെ വ​ട​ശേ​രി​ക്ക​ര​യി​ൽ ഇ​തു സം​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നോ​ടു ക​ർ​ഷ​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ചു ക​ർ​ഷ​ക സം​ര​ക്ഷ​ണ​ത്തി​നു ചെ​യ്യാ​നാ​കു​ന്ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
(തുടരും)

Tags : Nattuvishesham Districtnews Deepikanews Trials turn i

Recent News

Corehub Up