പരപ്പ: ഗോത്രവർഗ വിഭാഗങ്ങളുടെ തനത് വിഭവങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി കിർത്താഡ്സിന്റെയും കേരള മഹിള സമഖ്യ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പയിൽ രുചിപ്പുര ഫുഡ് കോർട്ട് തുറന്നു.
പട്ടികവർഗ വികസന ഓഫീസർ ബി.സി. അയ്യപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കിർത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ്കുമാർ മുഖ്യാതിഥിയായി.
മഹിള സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.പി. അസീറ, സ്റ്റേറ്റ് കൺസൾട്ടന്റ് ബോബി ജോസഫ്, ജില്ലാ റിസോഴ്സ് പേഴ്സൺ എസ്. അനീസ, അസി. പട്ടികവർഗ വികസന ഓഫീസർ എസ്. ഷിനു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ബാബു, എം.കെ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News Tribal Parappa