മുതിർന്ന അധ്യാപിക ഇന്ദിരാഭായിയെ ആദരിക്കുന്നു.
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. 28 വർഷക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്ന സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവലിനെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. അധ്യാപക ദിനാശംസാ കാർഡുകളും സ്നേഹസമ്മാനങ്ങളും എൻഎസ്എസ് വോളണ്ടിയർമാർ കൈമാറി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, സിൻസി പി. സെബാസ്റ്റ്യൻ, ജിജി പി. ജോർജ്, സി.ടി. ജോമോൻ സൂസൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗുരുവന്ദനം നടത്തി
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം സംഘടിപ്പിച്ചു. വിദ്യാർഥികൾ തയാറാക്കിയ ആശംസാ കാർഡുകൾ അധ്യാപകർക്ക് നൽകി. കുട്ടനാട്ടിലെ ജലാശയങ്ങളിൽനിന്ന് ശേഖരിച്ച ആമ്പൽ പൂവും അധ്യാപകർക്ക് നൽകി ആദരിച്ചു. സ്കൂൾ ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.റ്റി. വർഗീസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുനു സി. ജോസ്, ജോജി വർഗീസ്, ആനി മാത്യു, മേരി ബിനി, മിനി എസ്, റെയ്മോൾ തോമസ്, സെലിൻ സ്കറിയ, ഷൈനി എം. നൈനാൻ, ഗ്രേസ് ഫിലിപ്പ്, ചാക്കോ എലിസബേത്ത്, സിന്ധു ആനി, ജിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: തകഴി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു. മുതിർന്ന അധ്യാപിക ഇന്ദിരാഭായിയെ ബ്ലോക്ക് പഞ്ചായത്ത് മെംബറും റിട്ടയേർഡ് അധ്യാപികയുമായ മിറ സിസി ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപികയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘടനാ അംഗങ്ങളായ വിനോദ് കുമാർ, കെ.ആർ. സുജാത, യു. ഷുക്കൂർ, ബീന നെറോണ എന്നിവർ പ്രസംഗിച്ചു.
മാന്നാർ: ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധിനിയിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. ചലച്ചിത്ര ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഭാഷാപഠനകേന്ദ്രം പ്രസിഡന്റ് ഡോ. ടി.എ. സുധാകരക്കുറുപ്പ് അധ്യക്ഷനായി. ഭാഷാപണ്ഡിതനും മാതൃകാധ്യാപകനുമായ ടി.കെ. പ്രഭാകരൻ ഗുരുവന്ദനം ഏറ്റുവാങ്ങി.
കവി കെ. രാജഗോപാൽ അധ്യാപകദിന സന്ദേശവും കവി ശ്യാം ഏനാത്ത് അധ്യാപകദിന ഗാനവും ആലപിച്ചു. ദേവദാസ് ചിങ്ങോലി രചിച്ച ചലച്ചിത്ര ഗാനങ്ങൾ ജോൺസ് കൊല്ലകടവ്, സാജൻ കല്ലിശേരി എന്നിവർ ആലപിച്ചു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ഫാ.ഡോ.ഏബ്രഹാം കോശി, കവി ജി.നിശീകാന്ത്, തുടങ്ങിയവർ പ്രസംഗിച്ചു.
എടത്വ: സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂളില്‍നിന്നു വിരമിച്ച അധ്യാപകരെ ആദരിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു.
മുന്‍ പ്രധാനാധ്യാപകന് ബേബി ജോസഫ് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എംപിടിഎ പ്രസിഡന്റ് ലിജി വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി അലക്സ് കെ. തോമസ്, അധ്യാപക പ്രതിനിധി വര്‍ഗീസ് കുര്യന്, ജീന കുഞ്ചറിയ, ജിതിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.