x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി


Published: June 10, 2026 06:35 AM IST | Updated: June 10, 2026 06:35 AM IST

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നെ തു​ട​ർ​ന്നു നീ​ണ്ട​ക​ര പാ​ല​ത്തി​ന് കി​ഴ​ക്ക് വ​ശം കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ബോ​ട്ടു​ക​ൾ.

ച​വ​റ : ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ച്ച​തോ​ടെ തീ​ര​ദേ​ശ മേ​ഖ​ല​ക​ള്‍​ക്ക് ഇ​നി വ​റു​തി​യു​ടെ​യും കാ​ത്തി​രി​പ്പി​ന്‍റെ​യും നാ​ളു​ക​ൾ. 52 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​തോ​ടെ മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ഇ​നി പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങും.

നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര മേ​ഖ​ല​ക​ളി​ലാ​യി 1300 ഓ​ളം ബോ​ട്ടു​ക​ളാ​ണു​ള്ള​ത്. മ​ത്സ്യ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മ​ല്ല മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ബ​ന്ധ​പ്പെ​ട്ട് പ​ണി​യെ​ടു​ക്കു​ന്ന പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം മൂ​ലം പ​ട്ടി​ണി​യി​ലേ​ക്കു വീ​ഴു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ലേ​ല​ക്കാ​ര്‍, വ​ല നെ​യ്യു​ന്ന​വ​ര്‍, ബോ​ട്ടി​ലെ വെ​ള്ളം കോ​രി​ക്ക​ള​യു​ന്ന​വ​ര്‍, മെ​ക്കാ​നി​ക്കു​ക​ള്‍, മ​ത്സ്യം വി​ല്പന​ക്കാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം മൂ​ലം വ​രു​മാ​ന​മി​ല്ലാ​താ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞെ​ത്തി​യ ബോ​ട്ടു​ക​ള്‍ തു​റ​മു​ഖ​ത്തെ​ത്തി മ​ത്സ്യ വി​പ​ണ​ന​ത്തി​നു ശേ​ഷം നീ​ണ്ട​ക​ര പാ​ല​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്കു മാ​റ്റി. മ​റ്റു ബോ​ട്ടു​ക​ൾ വി​വി​ധ ക​ട​വി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ വൈ​കി വ​ന്ന ബോ​ട്ടു​ക​ൾ​ക്ക് ഇ​ന്ന് രാ​വി​ലെ മ​ത്സ്യ വി​പ​ണ​നം ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഹാ​ർ​ബ​റി​ൽ അ​നു​വ​ദി​ക്കും. എ​ന്നാ​ൽ നി​രോ​ധ​ന ദി​വ​സ​ത്തി​ന് മു​മ്പ് ത​ന്നെ മി​ക്ക ബോ​ട്ടു​ക​ളും ക​ട​ലി​ല്‍ പോ​കു​ന്ന​ത് നി​ര്‍​ത്തി​യി​രു​ന്നു.ബോ​ട്ടു​ക​ൾ​ക്ക് ഡീ​സ​ല​ടി​ക്കു​ന്ന പ​മ്പു​ക​ൾ​ക്കും ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്.

ഇ​ന്ന​ലെ ഡീ​സ​ൽ പ​മ്പു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സീ​ൽ ചെ​യ്തു. ഇ​നി ട്രോളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​മ്പ് പ​മ്പു​ക​ൾ തുറന്നുന​ൽ​കും. ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​ഷ​റീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് , കോ​സ്റ്റ​ൽ പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ക്കും. ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും.

ട്രോ​ളിം​ഗ് നി​രോ​ധ​നം ബാ​ധ​ക​മ​ല്ലാ​ത്ത ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ള്‍, മ​റ്റു ചെ​റു യാ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സു​ര​ക്ഷ​യ്ക്കാ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി നീ​ണ്ട​ക​ര, ത​ങ്ക​ശേ​രി, അ​ഴീ​ക്ക​ല്‍ എ​ന്നീ തു​റ​മു​ഖ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ​ഗ്ധ​ര​ട​ങ്ങി​യ റെ​സ്ക്യൂ ബോ​ട്ടു​ക​ളും ത​യാ​റാ​യി ക​ഴി​ഞ്ഞു​വെ​ന്ന് ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്‌ടർ അ​റി​യി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up