x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​ളിം​ഗ് നി​രോ​ധ​നം: ക​ണ്‍​ട്രോ​ൾ റൂ​മും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജം


Published: June 4, 2026 05:27 AM IST | Updated: June 4, 2026 05:27 AM IST

ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​എ​മ്മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്‌ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗം.

മ​ല​പ്പു​റം: ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ഡി​എം സി.​എ​സ്. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.

ഒ​ന്പ​തി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ട്രോ​ളിം​ഗ ബോ​ട്ടു​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തി​നും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നും ക​ർ​ശ​ന വി​ല​ക്കു​ണ്ടാ​യി​രി​ക്കും.

ഒ​ന്പ​തി​ന് അ​ർ​ധ​രാ​ത്രി 12 ന് ​മു​ന്പാ​യി എ​ല്ലാ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ളും ഹാ​ർ​ബ​റു​ക​ളി​ൽ പ്ര​വേ​ശി​ക്ക​ണം. നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം മാ​ത്ര​മേ ബോ​ട്ടു​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ടാ​ൻ അ​നു​മ​തി​യു​ള്ളൂ. കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ത​രസം​സ്ഥാ​ന ബോ​ട്ടു​ക​ൾ ജൂ​ണ്‍ ഒ​ന്പ​തി​ന് മു​ന്പാ​യി കേ​ര​ളതീ​രം വി​ട്ടുപോ​കേ​ണ്ട​താ​ണെ​ന്നും എ​ഡി​എം അ​റി​യി​ച്ചു.

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് (താ​ങ്ങു​വ​ള്ളം) ഒ​രു കാ​രി​യ​ർ വ​ള്ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടു​ള്ളൂ. ര​ണ്ട് വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പെ​യ​ർ ട്രോ​ളിം​ഗ് അ​ല്ലെ​ങ്കി​ൽ ഡ​ബി​ൾ നെ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

വ്യവസ്ഥ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ള​ർ​ച്ച​യെ​ത്താ​ത്ത ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്. എ​ല്ലാ യാ​ന​ങ്ങ​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന യാ​ന​ങ്ങ​ൾ മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലൈ​സ​ൻ​സ്, ആ​ധാ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ രേ​ഖ​ക​ളും ക​രു​തേ​ണ്ട​താ​ണെ​ന്നും എ​ഡി​എം അ​റി​യി​ച്ചു.

ക​ണ്‍​ട്രോ​ൾറൂം ​ സ​ജ്ജം

മ​ല​പ്പു​റം: മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ക​ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പൊ​ന്നാ​നി, താ​നൂ​ർ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ര​ണ്ട് റെ​സ്ക്യു ബോ​ട്ടു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ ബോ​ട്ടി​ലും മൂ​ന്നു ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്യാ​പ്റ്റ​ൻ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി എ​ട്ട് സീ ​റ​സ്ക്യു ഗാ​ർ​ഡു​മാ​രും ഉ​ണ്ടാ​കും.

ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 10 ഹാ​ർ​ബ​ർ ബേ​സ്ഡ് റ​സ്ക്യു ഗാ​ർ​ഡു​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​റു​ക​ൾ: 0494-2667428, 0494-2666428, 9745321680.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up