x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​ളിം​ഗ് നി​രോ​ധ​നം : നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍


Published: June 4, 2026 05:40 AM IST | Updated: June 4, 2026 05:40 AM IST

ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം.

കോ​ഴി​ക്കോ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​ന വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി.
ജൂ​ണ്‍ ഒ​മ്പ​ത് മു​ത​ല്‍ ജൂ​ലൈ 31 വ​രെ​യു​ള്ള ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ലെ ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും ക​ള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

നി​ര്‍​ത്തി​യി​ടു​ന്ന ബോ​ട്ടു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. ഹാ​ര്‍​ബ​റു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം.

തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്‍​ഷു​റ​ന്‍​സ് സ്‌​കീ​മു​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണം. ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സൊ​സൈ​റ്റി യോ​ഗ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ചേ​രാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. നി​രോ​ധ​ന കാ​ല​ത്തേ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി ​അ​നീ​ഷ് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ട​ല്‍ പ​ട്രോ​ളി​ങ്ങി​നും ക​ട​ല്‍ സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​മാ​യി മെ​യ് 15 മു​ത​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം (​ഫോ​ണ്‍: 0495 2414074, 2992194, 9496007052) ബേ​പ്പൂ​ര്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ബോ​ട്ടു​ക​ള്‍ വാ​ട​ക​ക്കെ​ടു​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഇ​വ ബേ​പ്പൂ​ര്‍, പു​തി​യാ​പ്പ, കൊ​യി​ലാ​ണ്ടി തീ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും. റ​സ്‌​ക്യൂ ആ​ധു​നി​ക ആ​ശ​യ​വി​നി​മ​യ സം​വി​ധാ​നം ഘ​ടി​പ്പി​ച്ച എ​ല്ലാ ഹാ​ര്‍​ബ​റു​ക​ളി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ബോ​ട്ടും ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​വും ഒ​രു​ക്കു​ക, പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ശ​രി​യാ​ക്കു​ക, അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് സം​വി​ധാ​ന​മൊ​രു​ക്കു​ക, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, രേ​ഖ​യി​ല്ലാ​തെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up