x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ​യാ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് പ​ന്ത്ര​ണ്ട് ദി​വ​സം: അ​ജ്ഞാ​ത​ൻ ആ​രെ​ന്ന് ഇ​നി​യും തി​രി​ച്ച​റി​ഞ്ഞി​ല്ല


Published: June 28, 2026 06:29 AM IST | Updated: June 28, 2026 06:29 AM IST

ചെ​ങ്ങ​ന്നൂ​ർ: പ​മ്പ​യാ​റ്റി​ൽ റെ​യി​ൽ​വേ പാ​ല​ത്തി​നു താ​ഴെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് പ​ന്ത്ര​ണ്ട് ദി​വ​സം പി​ന്നി​ട്ടി​ട്ടും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. ബ​ന്ധു​ക്ക​ളാ​രും ഇ​തു​വ​രെ വി​വ​ര​മ​ന്വേ​ഷി​ച്ച് എ​ത്തി​യി​ട്ടു​മി​ല്ല. ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ 16ന് ​ഉ​ച്ച​കഴിഞ്ഞ് മൂ​ന്നോടെ​യാ​ണ് ഇ​ഴ​പ്പു​ഴ ക​ട​വി​ലെ മു​ള​ങ്കൂ​ട്ട​ത്തി​ൽ ത​ട​ഞ്ഞ​നി​ല​യി​ൽ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ട​ത്. അ​ഞ്ചു​ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​ന് 170 സെ​ന്‍റിമീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. നീ​ല പാ​ന്‍റ്സും വെ​ളു​ത്ത ഫു​ൾ​ക്കൈ ഷ​ർ​ട്ടു​മാ​ണ് വേ​ഷം. വ​സ്ത്ര​ത്തി​ൽ അ​റ്റോ​മ​സ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. മ​രി​ച്ച വ്യ​ക്തി​യെ​ക്കുറി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0479-2452226, 9497980268.

Tags : nattu vishesham Twelve days after body was Pamba River

Recent News

Corehub Up