x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക്കാ​യി നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: September 11, 2026 02:24 AM IST | Updated: September 11, 2026 02:24 AM IST

നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കു​ന്നു.

മ​ഞ്ചേ​രി : നാ​ളു​ക​ൾ​ക്കു മു​ന്പ് തോ​ട്ടി​ലേ​ക്ക് ത​ക​ർ​ന്നു വീ​ണ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. തി​ര​ക്കേ​റി​യ മു​ള്ള​ന്പാ​റ ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ സീ​ബ്രാ ലൈ​നി​ന് സ​മീ​പ​മാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ണ​ത്.

ഭി​ത്തി​യോ​ടൊ​പ്പം ന​ട​പ്പാ​ത​യും തോ​ട്ടി​ലേ​ക്ക് പ​തി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ സീ​ബ്രാ ലൈ​നി​ന​ടു​ത്ത് ത​ക​ർ​ച്ച നേ​രി​ട്ട​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്നു.

മു​ള്ള​ന്പാ​റ​യു​ടെ പു​രോ​ഗ​തി​ക്ക് എ​ന്ന വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. കെ. ​ഷാ​ജ​ഹാ​ൻ, പി. ​അ​ബ്ദു​ൾ സ​ലീം, വി.​എം. അ​ല​വി​ക്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​റ​പ്പ് ന​ൽ​കി.

Tags : Memorandum submitted NattuVishasham DistrictNews

Recent News

Corehub Up