x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട കു​ടിവെ​ള്ള​ ടാങ്ക​ർ വീ​ടി​ന്‍റെ പോ​ർ​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

വെബ് ഡെസ്ക്
Published: September 11, 2026 03:06 AM IST | Updated: September 11, 2026 03:06 AM IST

ടാ​ങ്ക​ർ ലോ​റി വീ​ടി​ന്‍റെ പോ​ർ​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​പ്പോ​ൾ

കാ​ക്ക​നാ​ട്: ചി​റ്റേ​ത്തു​ക​ര​യി​ലെ സ്വ​കാ​ര്യ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലേ​ക്ക് കു​ടി​വെ​ള്ള​വു​മാ​യെ​ത്തി​യ കൂ​റ്റ​ന്‍ ടാ​ങ്ക​ര്‍ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.

ഇ​ന്ന​ലെ രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. 14 വീ​ലു​ക​ളു​ള്ള ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​ര​ങ്ങ​ളും കാ​റും ത​ക​ര്‍​ത്ത ശേ​ഷ​മാ​ണ് ലോ​റി​പോ​ര്‍​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ചി​റ്റേ​ത്തു​ക​ര ട്രി​നി​റ്റി ഫ്‌​ളാ​റ്റി​ലേ​ക്ക് കു​ടി​വെ​ള്ള​വു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ടാ​ങ്ക​ര്‍ ലോ​റി. ചെ​റി​യ കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ള്‍​ക്ക് ക​ട​ന്നു​വ​രാ​ന്‍​മാ​ത്രം സൗ​ക​ര്യ​മു​ള്ള വ​ഴി​യി​ല്‍ കൂ​റ്റ​ന്‍ ടാ​ങ്ക​റു​മാ​യി വ​ര​രു​ത് എ​ന്ന പ​രി​സ​ര വാ​സി​ക​ളു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ചാ​ണ് ഇ​വി​ടേ​ക്ക് കു​ടി​വെ​ള്ള​വു​മാ​യി കൂ​റ്റ​ന്‍ ടാ​ങ്ക​റു​ക​ള്‍ ഓ​രോ ദി​വ​സ​വും എ​ത്തു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കു​ടി​വെ​ള്ള ടാ​ങ്ക​ര്‍ പു​റ​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ ഏ​റെ പ്ര​യാ​സ​പ്പെ​ടെ​ണ്ടി വ​രു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. കു​ത്ത​നെ​യു​ള്ള​തും ഇ​ടു​ങ്ങി​യ​തു​മാ​യ വ​ഴി​യാ​ണി​ത്.

Tags : Accident NattuVishasham DistrictNews

Recent News

Corehub Up