x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്വേ​ഷ​ണ​മി​ക​വി​ന് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റൂ​റ​ൽ എ​സ്പി​യു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി

വെബ് ഡെസ്ക്
Published: September 11, 2026 03:03 AM IST | Updated: September 11, 2026 03:03 AM IST

ഗു​ഡ്സ് സ​ർ​വീ​സ് എ​ൻ​ട്രി ല​ഭി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ

ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ മി​ക​ച്ച രീ​തി​യി​ൽ കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി. ഒ​മ്പ​ത് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ​ക്കാ​ണ് ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി ന​ൽ​കി​യ​ത്.

ത​ടി​യി​ട്ട​പ​റ​മ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യെ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹു​ക്കാ​ര എ​ന്ന സ്ഥ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ലു​വ​യി​ൽ നി​ന്ന് കാ​ണാ​താ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗു​ജ​റാ​ത്ത് ഡും​ഗി​രി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, കു​റു​പ്പും​പ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും കാ​ണാ​താ​യ 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചം ജി​ല്ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി ക​ണ്ടെ​ത്തി​യ കേ​സി​ൽ ഉ​ണ്ട​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ലു​വ വെ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു കാ​ണാ​താ​യ 12 കാ​രി​യെ ക​ണ്ടെ​ത്തി​യ സം​ഘ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​റ​വൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് 37 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ർ, പു​ത്ത​ൻ​കു​രി​ശ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് 17 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ട​ത്ത​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് കാ​ണാ​താ​യ 16കാ​രി​യെ സെ​ക്ക​ന്ത​രാ​ബാ​ദി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ങ്ക​മാ​ലി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് 11 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, പി​റ​വം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി ന​ൽ​കി​യ​ത്.

Tags : police officers NattuVishasham DistrictNews

Recent News

Corehub Up