x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രെ പി​ന്തു​ട​ര്‍​ന്ന് സ്വ​ര്‍​ണ മാ​ല പൊ​ട്ടി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 18, 2026 01:33 AM IST | Updated: September 18, 2026 01:33 AM IST

പിടിയിലായ പ്രതികൾ.

കൊ​ല്ലം: സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന സ്ത്രീ​ക​ളെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​രെ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു.
പ​ട്ട​ത്താ​നം ജ​വ​ഹ​ര്‍ ജം​ഗ്ഷ​ന്‍ സ​ജീ​ര്‍ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് താ​രി​ഖ് (28), ഇ​ര​വി​പു​രം ക​യ്യാ​ല​ക്ക​ല്‍ ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ മാ​ഹീ​ന്‍ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ16ന് ​രാ​ത്രി എ​ട്ടി​നു പ്ര​തി​ക​ള്‍ ശ​ക്തി​കു​ള​ങ്ങ​ര ക​പ്പി​ത്താ​ന്‍ ജം​ഗ്ഷ​നു സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ക​ഴു​ത്തി​ല്‍​നി​ന്നു മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന്, ഇ​തേ പ്ര​തി​ക​ള്‍ ക​ണ്ണ​ന​ല്ലൂ​ര്‍ വ​ട​ക്കേ​മു​ക്കി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ​യു​ടെ ക​ഴു​ത്തി​ല്‍​നി​ന്നും ആ​റു പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ മാ​ല​യും ക​വ​ര്‍​ന്നു. ശ​ക്തി​കു​ള​ങ്ങ​ര, ക​ണ്ണ​ന​ല്ലൂ​ര്‍ പൊലിസ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും സിസിടിവി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൊ​ല്ലം ഈ​സ്റ്റ് പൊലിസ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​യ​ശ​ങ്ക​റി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം, ഉ​ളി​യ​കോ​വി​ലു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ പൊലിസ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണം, ക​വ​ര്‍​ച്ച ഉ​ള്‍​പ്പടെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ, പ്ര​തി​യാ​യ മാ​ഹീ​നെ​തി​രേ കാ​പ്പാ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up