മണികണ്ഠൻ
മുതലമട: പറമ്പിക്കുളത്ത് രണ്ടു വയസുകാരൻ പാൽ കുടിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങി ദാരുണമായി മരിച്ചു. മുപ്പതേക്കർ ഉന്നതിയിൽ നന്ദകുമാർ-ഉമാക്കുട്ടി ദമ്പതിമാരുടെ മകൻ മണികണ്ഠനാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം.
പാൽ കുടിക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഉടൻ ജീപ്പിൽ കയറ്റി 20 കിലോമീറ്റർ അകലൈയുള്ള സേത്തുമട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനാൽ പോലീസ് ജീപ്പിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. പറമ്പിക്കുളം പോലീസ് ഇൽക്വസ്റ്റ് നടത്തി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തും.
Tags : Two-year-old dies dies after milk gets stuck in airway.