അരവിന്ദും ആകാശും
തിരുവനന്തപുരം: എംഡിഎംഎ കടത്തുന്നതിനിടയില്‍ രണ്ടു യുവാക്കള്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായി.
ഇരുവരില്‍നിന്നും 105 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചുള്ളിമാനൂര്‍ വന്യവം സ്വദേശി അരവിന്ദ് (29), കല്ലന്പലം തോട്ടയ്ക്കാട് സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പടിഞ്ഞാറേകോട്ടയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധനയ്ക്ക് സിഐ ഹിരോഷ് നേതൃത്വം നല്കി.
ഇവരില്‍ നിന്നും പിടിച്ചെടുത്ത എംഡിഎംഎ ബെംഗളൂരുവിൽനിന്നും കൊണ്ടുവന്നതാണ്. തിരുവനന്തപുരത്തുനിന്നു ചുള്ളിമാനൂരിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെക്കുറിച്ച് നേരത്തെയും പരാതികൾ ലഭിച്ചിരുന്നു.