എത്സമ്മ ടോമിന് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണം.
മുട്ടം: പഞ്ചായത്തിലെ തുടങ്ങനാട് ഒമ്പതാംവാര്ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്.
യുഡിഎഫ് സ്ഥാനാര്‍ഥി എത്സമ്മ ടോം 188 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സിന്ധുവിനെ പരാജയപ്പെടുത്തിയത്. എത്സമ്മ ടോം 312 വോട്ടും സിന്ധു 124 വോട്ടും നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.എസ്. രമ്യക്ക് 50 വോട്ടും ലഭിച്ചു.
മുന്‍ പഞ്ചായത്തംഗം കുട്ടിയമ്മ മൈക്കിളിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് തുടങ്ങനാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 68.25 ശതമാനം പോളിംഗാണ് വാര്‍ഡില്‍ രേഖപ്പെടുത്തിയത്.
ദീര്‍ഘകാലമായി എല്‍ഡിഎഫിനൊപ്പം നിന്ന വാര്‍ഡാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച എത്സമ്മ ടോം തിരിച്ചുപിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എത്സമ്മ ടോം കുട്ടിയമ്മ മൈക്കിളിനെതിരെയാണ് മത്സരിച്ചത്. അന്ന് കുട്ടിയമ്മ മൈക്കിളിന് 332 വോട്ടും എത്സമ്മ ടോമിന് 209 വോട്ടുമായിരുന്നു ലഭിച്ചത്.