x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ൽ യു​ഡി​എ​ഫിന് ​ ഉ​ജ്വ​ല വി​ജ​യം


Published: May 4, 2026 11:28 PM IST | Updated: May 4, 2026 11:28 PM IST

ഉ​ജ്വ​ല വി​ജ​യം നേടിയ കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​ൻ പ്രവർത്തകരോടൊപ്പം.

രാ​മ​ങ്ക​രി:​കു​ട്ട​നാ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​ന് ഉ​ജ്ജ്വ​ല വി​ജ​യം. എം​എ​ൽ​എ​യും തൊ​ട്ട​ടു​ത്ത എ​തി​ർസ്ഥാ​നാ​ർ​ഥി​യു​മാ​യ എ​ൽ​ഡി​എ​ഫി​ലെ തോ​മ​സ് കെ. ​തോ​മ​സി​നെ 20,600 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ശാ​ന്തി​ക്ക് 16932 വോ​ട്ടു​ക​ളാണ് ല​ഭി​ച്ചത്. കു​ട്ട​നാ​ട്ടി​ലെ സി ​പി​എം കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന കൈ​ന​ക​രി, രാ​മ​ങ്ക​രി, നീ​ല​ന്പേ​രൂ​ർ തു​ട​ങ്ങി 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ൻ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​താ​ണ് യു​ഡി​എ​ഫി​ന് ഇ​ക്കു​റി വ​ൻ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

തെര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ യു​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു കു​ട്ട​നാ​ട്. ഇ​വി​ടു​ത്തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പു​റ​മെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലു​ണ്ടാ​യ പാ​ളി​ച്ച​യും, കൂ​ടാ​തെ സി​പി​എ​മ്മും, സി​പി​ഐ​യും ത​മ്മി​ലു​ള്ള ക​ടു​ത്ത പോ​രും, കാ​ലു​വാ​ര​ലും എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി.

സി​പി​എ​മ്മി​ന്‍റെ ഏ​റ്റ​വും ഉ​റ​ച്ച വോ​ട്ടു​ക​ളാ​യി എ​ന്നും ക​രു​തി​പ്പോന്നി​രു​ന്ന ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഇ​ക്കു​റി ബി​ജെ​പി ബി​ഡി​ജെ​എ​സി​ലൂ​ടെ ഇ​ടി​ച്ചു​ക​യ​റു​ക​യും അ​വ​രു​ടെ ന​ല്ലൊ​രു ഭാ​ഗം വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യും ഉ​ണ്ടാ​യി. ഇ​തും ഇ​ക്കു​റി എ​ൽ​ഡി​എ​ഫി​ന് വി​ന​യാ​യി. സ​ന്തോ​ഷ് ശാ​ന്തി 16000ത്തി​നും മേ​ലെ വോ​ട്ടു​ക​ൾ പി​ടി​ച്ച​ത് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി വേ​ണം ക​രു​താ​ൻ. ഇ​തും കൂ​ടി​യാ​യ​തോ​ടെ ഇ​പ്രാ​വ​ശ്യം യു​ഡി​എ​ഫി​ന്‍റെ വി​ജ​യം കു​ട്ട​നാ​ട്ടി​ൽ വ​ള​രെ അ​നാ​യാ​സ​മാ​യി മാ​റു​ക​യാ​യി​രു​ന്നെ​ന്നുത​ന്നെ പ​റ​യാം.

Tags : Kuttanad nattuvishesham local news

Recent News

Corehub Up