കോഴിക്കോട് : പിഎംശ്രീ പദ്ധതി നടപ്പിലാക്കിയ സംസ്ഥാന സര്ക്കാറിന്റെ നടപടിയില് പ്രതിഷേധിച്ച് യുഡിഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയില് പൂര്ണം. മാവൂര് റോഡ് ജംഗ്ഷനില് നിന്ന് ഡിഡിഇ ഓഫീസിലേക്ക് യുഡിഎസ്എഫ് പ്രവര്ത്തകര് നടത്തിയ പ്രതിഷേധ മാര്ച്ച് സംഘര്ഷത്തില് കലാശിച്ചു.
പ്രകടനമായെത്തിയ പ്രവര്ത്തകര് പോലീസ് വലയം ഭേദിച്ച് ഡിഡിഇ ഓഫീസിന്റെ മതില് ചാടിക്കടന്നു. ഡിഡിഇ ഓഫീസിനുള്ളില് പോലീസും പ്രവര്ത്തകരും തമ്മില് ഉന്തും തള്ളും ഉണ്ടായി. തുടര്ന്ന് പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ് യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, എംഎസ്എഫ് സംസ്ഥാന ജനറല് സെക്രട്ടറി സി.കെ നജാഫ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, കെഎസ്യു സംസ്ഥാന സമിതി അംഗം അര്ജുന് പൂനത്ത് , എംഎസ്എഫ് ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് എം.പി രാഗിന്ഭാരവാഹികളായ മുആദ് സിഎം , അജ്മല് കൂനഞ്ചേരി തുടങ്ങി 20 -ഓളം പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പേരാമ്പ്ര: യുഡിഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ത് പേരാമ്പ്ര നിയോജക മണ്ഡലത്തില് പൂര്ണം. കോളജുകള്, സ്കൂളുകള്, ട്യൂഷന് സെന്ററുകള് തുടങ്ങിയവ പ്രവര്ത്തിച്ചില്ല. യുഡിഎസ്എഫ് നിയോജക മണഡലം കമ്മിറ്റിയുടെ നേതൃത്വത്തില് പേരാമ്പ്ര ടൗണില് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
എം.കെ. ഫസലുറഹ്മാന്, അമിത്ത് മനോജ്, ആദില് മുണ്ടിയോത്ത്, അന്സില് കീഴരിയൂര്, ആഷിഖ് പുല്ല്യോട്ട്, അര്ജുന് കീഴരിയൂര്, മിഖ്ദാദ് പുറവൂര്, ബാസിത്ത് എടവരാട്, അനന്ദ പത്മനാഭന്, ഗൗതം വെള്ളിയൂര്, അഹമ്മദലി, പി.സി. അഞ്ജലി രാജ്, സി.എം. നയന, കെ.പി. സിനാന്, എ.എസ്. പാര്വതി എന്നിവര് നേതൃത്വം നല്കി.
Tags : UDSF Local News Kozhikode Nattuvishesham