എറണാകുളം ഡിസിസി ഓഫീസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുന്‍ മന്ത്രി കെ. ബാബു ഉദ്ഘാട
കൊച്ചി: ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ നേതാവായിരുന്നുവെന്ന് മുന്‍ മന്ത്രി കെ. ബാബു. കരുതലും വികസനവും ജീവിതത്തില്‍ പകര്‍ത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഭരണവും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ഏത് പ്രശ്നത്തെയും നേരിട്ട് അഭിമുഖീകരിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ച നേതാവായിരുന്നുവെന്നും ബാബു അനുസ്മരിച്ചു.
എറണാകുളം ഡിസിസി ഓഫീസില്‍ സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷനായി. ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ്, ഐ.കെ. രാജു, എം.ആര്. അഭിലാഷ്, സുബോധ്, എന്‍. വേണുഗോപാല്‍, ശ്രീനിവാസന് കൃഷ്ണന്, ഡൊമിനിക് പ്രസന്റേഷന് തുടങ്ങിയവരും പങ്കെടുത്തു.