സിഐയുടെ റിപ്പോര്‍ട്ടില്‍ ആര്‍ഡിഒ അന്വേഷിക്കാൻ കളക്ടറുടെ നിർദേശം
ആലപ്പുഴ: ആറാട്ടുവഴിയിലെ അനധികൃത നായവളര്ത്തലിനെതിരേ നോര്‍ത്ത് സിഐ എം.ജെ. അരുണ്‍ ആലപ്പുഴ ആര്‍ഡിഒയ്ക്കു നല്കിയ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ അര്ഡിഒയ്ക്ക് നിര്‍ദേശം നല്കി.
പോക്സോ കേസില്‍ റിമാന്‍ഡിലായ ആറാട്ടുവഴി 49-ാം വാര്‍ഡില്‍ എംപെയര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംചിറ വാര്‍ഡില്‍ കൈതവളപ്പില്‍ കെ.ജെ. ജേക്കബിന്റെയും (ബിനു ജേക്കബ് -50) ഭാര്യ പ്രീതി ബിനുവിന്റെയും അനധികൃത നായവളര്‍ത്തല്‍ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍ നല്കിയ പരാതിയിലാണ് കളക്ടറുടെ ഉത്തരവ്.
നായവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇവയെ കുളിപ്പിക്കുന്ന അശുദ്ധജലം ജനവാസകേന്ദ്രത്തിനുള്ളിലൂടെ പോകുന്ന റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. ഇത് ചോദ്യം ചെയ്യുന്നവർക്കു നേരേ ഇവർ അസഭ്യവർഷം നടത്തുകയാണ്.
ഇതേക്കുറിച്ച് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. അശുദ്ധജലം കെട്ടിക്കിടക്കുന്നതിനാൽ പകർച്ചവ്യാധി ഭീതിയിലാണ് ജനങ്ങൾ. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേക്കുറിച്ചു കൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഇവരുടേത് അനധികൃത നായ വളര്‍ത്തല്‍ കേന്ദ്രമാണെന്നും ഇവിടന്ന് നായകളെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നോര്‍ത്ത് സിഐ എം.ജെ. അരുണ്‍ ആലപ്പുഴ ആര്‍ഡിഒയ്ക്ക് കഴിഞ്ഞ ഏപ്രല്‍ ആറിന് റിപ്പോര്‍ട്ട് നല്‍കിയത്.
അനധികൃത നായ വളര്‍ത്തല്‍ കേന്ദ്രമായതിനാല്‍ ഇവയെ ഇവിടെനിന്ന് മാറ്റാന്‍ ഇവരോട് നിര്‍ദേശിക്കാമെന്നും അത് ചെയ്തില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നായകളെ ഇവിടെനിന്നു മാറ്റുകയും അതിനുള്ള ചെലവ്, കേന്ദ്രം നടത്തുന്നവരില്‍നിന്ന് ഈടാക്കുകയും ചെയ്യാമെന്നാണ് സിഐയുടെ റിപ്പോര്‍ട്ടിലുള്ളത്.
Tags : Nattuvishesham District News