x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റ് യോ​ഗം

വെബ് ഡെസ്ക്
Published: September 24, 2026 02:56 AM IST | Updated: September 24, 2026 02:56 AM IST

സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് പ്ര​സം​ഗി​ക്കു​ന്നു.

പാ​ല​ക്കാ​ട്: യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ സം​സ്ഥാ​ന സെ​ക്രട്ടേറി​യ​റ്റ് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ജോ​ബീ​സ് മാ​ളി​ൽ ചേ​ർ​ന്നു. ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വ്യാ​പാ​രി യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന 0.4 ശ​ത​മാ​നം എം​ഡി​ആ​ർ ചാ​ർ​ജും അ​ധി​ക​നി​കു​തി ബാ​ധ്യ​ത​ക​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ യു​പി​ഐ ചാ​ർ​ജി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​ക​യും ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​നം വ്യാ​പാ​രി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി തു​ട​രു​ക​യും വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ലാ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലും 29ന് ​ധ​ർ​ണ ന​ട​ത്തു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ, നി​ജാം ബ​ഷീ, ടി.​കെ. ഹെ​ൻ​ട്രി, വി.​എ. ജോ​സ്, സി.​എ​ച്ച്. ആ​ലി​ക്കു​ട്ടി ഹാ​ജി, ടോ​മി തോ​മ​സ്, ആ​സ്റ്റി​ൻ ബ​ന്ന​ൻ, കെ. ​ഗോ​കു​ൽ​ദാ​സ്, ടി.​കെ. മൂ​സ, ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ, പി.​എ​സ്. സിം​പ്സ​ൺ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​പി. ഷ​ഫീ​ക്ക്, അ​ലി അ​യ​ന, എ.​കെ. വേ​ണു​ഗോ​പാ​ൽ, വി.​സി. പ്രി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up