x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ കാ​ന നി​ര്‍​മാ​ണം; മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു


Published: July 10, 2026 01:39 AM IST | Updated: July 10, 2026 01:39 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടു​ങ്ങ​ല്ലൂ​ര്‍ - ഷൊ​ര്‍​ണൂ​ര്‍ സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നി​ടെ അ​ശാ​സ്ത്രീ​യ​മാ​യി കാ​ന നി​ര്‍​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​കാ​തെ വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​രു​പാ​ലം പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി.
മ​ഴ​യും പ്ര​ള​യ​വും അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ല്‍ ജ​ര്‍​മ​ന്‍ വി​ക​സ​ന ബാ​ങ്കാ​യ കെ​എ​ഫ്ഡ​ബ്ല്യു​വി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കെ​എ​സ്ടി​പി ന​ട​പ്പാ​ക്കി​യ റോ​ഡ് നി​ര്‍​മാ​ണ പ​ദ്ധ​തി​ക്കി​ടെ​യാ​ണ് മു​ന്‍​പു​ണ്ടാ​യി​രു​ന്ന സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

മു​ന്‍​പ് മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്ന കാ​ന റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ടി​യെ​ങ്കി​ലും പി​ന്നീ​ട് നി​ര്‍​മി​ച്ച പു​തി​യ കാ​ന പ​ട്ട​രു​പാ​ലം തോ​ടു​മാ​യി ബ​ന്ധി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ മ​ഴ​വെ​ള്ളം റോ​ഡ​രി​കി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​തോ​ടെ പ്ര​ദേ​ശം മു​ഴു​വ​ന്‍ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​യി. റോ​ഡ​രി​കി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ത​ള്ളു​ന്ന ശു​നി​മു​റി മാ​ലി​ന്യ​വും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് അ​തി​രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​വും കൊ​തു​കു​ശ​ല്യ​വും വ്യാ​പ​ക​മാ​ണ്. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ര്‍ ഉ​യ​ര്‍​ത്തു​ന്നു.

റോ​ഡി​ന്‍റെ​യും ഫു​ട്പാ​ത്തി​ന്‍റെ​യും ഉ​യ​ര​വ്യ​ത്യാ​സം കാ​ര​ണം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും പ​തി​വാ​യി അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും പ്ര​ദേ​ശം ശു​ചീ​ക​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സാ​ബു ക​ണ്ട​ത്തി​ല്‍, കെ.​ഐ. നെ​ജാ​ഹ്, പ്ര​ശോ​ഭ് അ​ശോ​ക​ന്‍, മ​ഹേ​ഷ് ആ​ലി​ങ്ങ​ല്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up