x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റി​വു​ക​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി; മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 3, 2026 05:01 AM IST | Updated: August 3, 2026 05:01 AM IST

ക​റു​കു​റ്റി എ​സ്‌സിഎംഎ​സ് കോ​ള​ജി​ലെ ഗ്രാ​ജ്യേ​റ്റ് സെ​റി​മ​ണി മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി: അ​റി​വു​ക​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​കാ​ല​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പു​തി​യ അ​റി​വു​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര​ന്ത​ര പ​രി​ശ്ര​മി​ക്കു​ക​യും അ​പ്‌​ഡേ​റ്റ​ഡ് ആ​കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​റു​കു​റ്റി എ​സ്‌​സി​എം​എ​സ് എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ല്‍ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജി​ല്‍ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ന്‍​ഡ് ഗ​വേ​ണ്‍​സ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.
മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഓ​ട്ടോ​ണോ​മ​സ് പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തി. എ​സ്‌​സി​എം​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. പ്ര​മോ​ദ് പി.​തേ​വ​ന്നൂ​ര്‍, ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ​ന്ദു നാ​യ​ര്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​രാ​ധ തേ​വ​ന്നൂ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്‍​സ​ണ്‍ ജോ​സ​ഫ്, ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സി.​ജെ. പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Updating

Recent News

Corehub Up