x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ചു


Published: June 23, 2026 10:47 PM IST | Updated: June 23, 2026 10:47 PM IST

തൊ​ടു​പു​ഴ: അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് നേ​ര​ത്തേ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ മൈ​ലാ​ടി 2023 ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​രാ​തി സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ജി​ല്ലാ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു സം​സ്ഥാ​ന സ​ഹ​ക​ര​ണ വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ടും ന​ല്‍​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ​വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യി​രു​ന്നു. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ബാ​ങ്കി​ന്‍റെ മു​ന്‍ ചെ​യ​ര്‍​മാ​ന്‍, നി​ല​വി​ലെ ചെ​യ​ര്‍​മാ​ന്‍, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, മൂ​ന്നു ജീ​വ​ന​ക്കാ​ര്‍, വാ​യ്പ​യെ​ടു​ത്ത ഭൂ ​ഉ​ട​മ​ക​ള്‍ എ​ന്നി​വ​ര​ട​ക്കം 35 പേ​ര്‍​ക്കെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ 2025 ജ​നു​വ​രി 27നു ​സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. എ​ന്നാ​ല്‍, റി​പ്പോ​ര്‍​ട്ട് ഇ​ടു​ക്കി വി​ജി​ല​ന്‍​സി​ലേ​ക്ക് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​യ​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ റോ​ബി​ന്‍ മൈ​ലാ​ടി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കും വീ​ണ്ടും പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം വീ​ണ്ടും ആ​രം​ഭി​ച്ച​ത്. ര​ണ്ട​ര വ​ര്‍​ഷ​ത്തോ​ളം അ​ര്‍​ബ​ന്‍​ബാ​ങ്ക് അ​ട​ച്ചി​ട്ട ശേ​ഷം ബാ​ങ്കിം​ഗ് പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ ആ​ര്‍​ബി​ഐ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ഈ ​ഘ​ട്ട​ത്തി​ല്‍ ബാ​ങ്കി​ന്‍റെ പ​ഴ​യ കു​ടി​ശി​ക 37 കോ​ടി​യാ​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടു കോ​ടി ബാ​ങ്ക് എ​ഴു​തി​ത്ത​ള്ളി. ശേ​ഷി​ക്കു​ന്ന 35 കോ​ടി ഈ​ടാ​ക്കാ​ന്‍ ക​ഴി​യാ​ത്ത കു​ടി​ശി​ക​യാ​ണ്. ജീ​വ​ന​കാ​ര്‍​ക്കു​ള്ള ഒ​ന്ന​ര​കോ​ടി​യു​ടെ കു​ടി​ശി​ക​യും ന​ല്‍​കി​യി​ട്ടി​ല്ല. വാ​യ്പ അ​ട​ച്ചു​തീ​ര്‍​ത്ത അം​ഗ​ങ്ങ​ള്‍ ഇ​തി​നാ​യി അ​ധി​ക​മാ​യെ​ടു​ത്ത ഓ​ഹ​രി​തു​ക തി​രി​കെ ന​ല്‍​കാ​നും ബാ​ങ്കി​ന് ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags : resumes Nattuvishesham District news

Recent News

Corehub Up