ഓണവണ്ടിയുടെ ഫ്ലാഗ് ഓഫ് മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിക്കുന്നു.
കൊല്ലം: കിടപ്പുരോഗികള്‍ക്കും അര്‍ബുദരോഗികള്‍ക്കും അശരണര്‍ക്കും ഓണത്തിനാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ അവരുടെ വീടുകളില്‍ കൊണ്ടെത്തിക്കുന്ന വി കെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പദ്ധതിയായ ഓണവണ്ടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും കരുതല്‍ അക്കാഡമി ഗ്രൗണ്ടില്‍ കൊല്ലം മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിച്ചു.
രോഗികളെയും അശരണരെയും മുന്നില്‍ കൊണ്ടിരുത്തി അവരുടെ ഫോട്ടോകള്‍ എടുത്തും വേദനിക്കുന്ന ആ മുഖങ്ങളെ മാര്‍ക്കറ്റ് ചെയ്തും നടക്കുന്ന പ്രഹസനങ്ങള്‍ക്കിടയില്‍ രോഗികളുടെ വീട്ടിലേക്ക് ഓണക്കിറ്റ് കൊണ്ടെത്തിക്കുന്ന വി കെയര്‍ പാലിയേറ്റിവിന്റെ ഈ പദ്ധതി തന്റെ കണ്ണ് നിറച്ചുവെന്ന് മേയര്‍ പറഞ്ഞു. മറ്റുള്ളവര്‍ ഇത് കണ്ട് പഠിക്കണമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ സൂചിപ്പിച്ചു .
പത്താം വര്‍ഷമാണ് വി കെയര്‍ പാലിയേറ്റീവ് രോഗികള്‍ക്കായുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷം ജ്വാല വിമന്‍സ് പവര്‍, ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്ഗനൈസേഷന്, കരുതല്‍ അക്കാഡമി എന്നിവയുടെ സഹകരണവുമുണ്ട്.
വി കെയര്‍ പാലിയേറ്റീവ് ചെയര്മാന് ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തില്‍ നാടക സിനിമാനടന് കെപിഎസി ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജ്വാല വിമന്‍സ് പവര്‍ പ്രസിഡന്റ് ബെറ്റ്സി എഡിസണ്, വി കെയര്‍ കായിക കേന്ദ്രം ചെയര്മാന് റിട്ടയേര്‍ഡ് എസ്ഐ എച്ച്. ഷാനവാസ്, റിട്ടയേര്‍ഡ് ഡെപ്യൂട്ടി കമാണ്ടന്റ് കെ.ചന്ദ്രന്, സാഹിത്യകാരന് വി.ടി. കുരീപ്പുഴ, വി കെയര്‍ പാലിയേറ്റീവ് വൈസ് ചെയര്മാന് ഇഗ്നേഷ്യസ് വിക്ടര്‍, ജോയിന്റ് സെക്രട്ടറി എഫ്രോണ്‍ ജോര്‍ജ്, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സാഹിത്യകാരന് ശിവരാജന് കോവിലഴികം, കാരുണ്യ പ്രവര്‍ത്തകരായ തേവള്ളി പ്രദീപ്, ജുബൈദത് ബീവി, ഗോകുല്‍ എസ്.കെ.കടവൂര്‍, ആര്‍തര്‍ എന്നിവര്‍ പ്രസം ഗിച്ചു.
Tags : Onavandi NattuVishasham DistrictNews