x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ള​വെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ല്‍ ക​ല്ലി​യൂ​രി​ലെ ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: August 24, 2026 02:28 AM IST | Updated: August 24, 2026 02:28 AM IST

സു​ശീ​ല​ന്‍റെ തോ​ട്ട​ം നി​റ​യെ കൗ​മു​ദി പ​ട​വ​ലം

നേ​മം: ഓ​ണ​മെ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക ഗ്രാ​മ​മാ​യ ക​ല്ലി​യൂ​രി​ലെ ക​ര്‍​ഷ​ക​ര്‍ വി​ള​വെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലാ​ണ്. ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം കു​ന്നി​ന്‍​പു​റം ഏ​ലാ​യി​ല്‍ കൗ​മു​ദി ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ​ട​വ​ല​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ് സു​ശീ​ല​ന്‍ എ​ന്ന ക​ര്‍​ഷ​ക​ന്‍.

ന​ല്ല നീ​ള​മു​ള്ള​തും ഇ​ട​ത്ത​ര​വും കു​റു​കി​യ​തു​മാ​യ പ​ട​വ​ലം ല​ഭി​ക്കു​മെ​ന്ന​താ​ണ് കൗ​മു​ദി ഇ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക​ത.​ ഇ​ത്ത​വ​ണ കാ​ലാ​വ​സ്ഥ കൂ​ടി അ​നു​കൂ​ല​മാ​യ​തോ​ടെ ന​ല്ല വി​ള​വ് ല​ഭി​ച്ച​താ​യി സു​ശീ​ല​ന്‍ പ​റ​ഞ്ഞു. പ​ട​വ​ല​ത്തി​നു പു​റ​മെ പാ​ട്ട​ത്തി​നെ​ടു​ത്ത ര​ണ്ടേക്കർ ഭൂ​മി​യി​ല്‍ പ​യ​ര്‍, സാ​മ്പാ​ര്‍ വെ​ള്ള​രി, വെ​ണ്ട എ​ന്നി​വ​യും സു​ശീ​ല​ന്‍ കൃ​ഷി ചെ​യ്തിരുന്നു. പാ​ര​മ്പ​ര്യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന കു​ടും​ബ​മാ​ണ് സു​ശീ​ല​ന്‍റേ​ത്. രാ​വി​ലെ ആ​റു മ​ണി​ക്ക് കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ വൈ​കു ന്നേരംവ​രെ പ​രി​പാ​ല​ന​വു​മാ​യി സു​ശീ​ല​നു​ണ്ടാ​കും. മ​ക​ന്‍ ധ​നേ​ഷും കൃ​ഷി​ക്ക് അ​ച്ഛ​നു സ​ഹാ​യി​യായി കൂടെയു​ണ്ട്. ക​ട​ല​പ്പിണ്ണാ​ക്ക്, കോ​ഴി​ക്കാ​രം, ചാ​ണ​കം തു​ട​ങ്ങി​യ ജൈ​വ​വ​ള​ങ്ങ​ള്‍​ക്കൊ​പ്പം ശാ​സ് ത്രീ​യ വ​ള​പ്ര​യോ​ഗ​വും ന​ട​ത്തു​ന്ന​താ​ണ് കൃ​ഷിരീ​തി. ഓ​ണ​മെ​ത്തി​യ​തോ​ടെ സാ​മ്പാ​ര്‍ വെ​ള്ള​രി​യും പ​ട​വ​ല​വും വെ​ണ്ട​യും വൻതോതിൽ വി​റ്റു​പോ​കു​ന്നു​ണ്ട്. വി​ത്ത് ന​ട്ട് 38 മു​ത​ല്‍ നാ​ല്‍​പ്പ​ത്തി​യ​ഞ്ച് ദി​വ​സ​ത്തി​ന​കം വെ​ള്ള​രി വി​ള​വെ​ടു​ക്കാം. ര​ണ്ടു മു​ത​ല്‍ അ​ഞ്ച് കി​ലോ വ​രെ തൂ​ക്കം ല​ഭി​ക്കു​ന്ന വെ​ള്ള​രി കി​ട്ടാ​റു​ണ്ട്.

വെ​ള്ള​രി കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വി​ത്തും സു​ശീ​ല​ന്‍ ത​ന്നെ വി​ള​യി​ച്ചെ​ടു​ക്കും. വി​ള​യി​ച്ചെ​ടു​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ല്ലി​യൂ​രി​ലെ ത​ന്നെ വി​പ​ണി​ക​ളി​ല്‍ വി​ല്‍​ക്കു​ന്ന​താ​ണ് പ​തി​വ്. പ​ട​വ​ല​ത്തി​നു കി​ലോ​യ്ക്ക് ന​ല്‍​പ്പ​ത്തി​യ​ഞ്ചു​രൂ​പ​ മു​ത​ല്‍ വി​ല​യു​ണ്ട്. ത​ല​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണ് ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത്.

ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​റി​വു​ക​ളും സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി ക​ല്ലി​യൂ​ര്‍ കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും എ​പ്പോ​ഴും സ​ജീ​വ​മാ​ണ്.

Tags : harvesting NattuVishasham DistrictNews

Recent News

Corehub Up