x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​ക്കം രാ​​ജ്യ​​ത്തെ ആ​​ദ്യ സ​​മ്പൂ​​ർ​​ണ സോ​​ളാ​​ർ വാ​​ട്ട​​ർ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ: മ​​ന്ത്രി ഗ​​ണേ​​ഷ് കു​​മാ​​ർ


Published: February 21, 2026 12:00 AM IST | Updated: February 21, 2026 12:00 AM IST

സോ​​ളാ​​ർ ബോ​​ട്ടു​​ക​​ളു​​ടെ സ​​ർ​​വീ​​സി​​ന്‍റെ​​യും വൈ​​ക്കം സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ് സൗ​​രോ​​ർ​​ജ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ർ നി​​ർ​

വൈ​​ക്കം: വൈ​​ക്കം രാ​​ജ്യ​​ത്തെ ആ​​ദ്യ സ​​മ്പൂ​​ർ​​ണ സോ​​ളാ​​ർ വാ​​ട്ട​​ർ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് സ്റ്റേ​​ഷ​​നാ​​യി മാ​​റി​​യെ​​ന്ന് മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ർ.

വൈ​​ക്കം -ത​​വ​​ണ​​ക്ക​​ട​​വ് ജ​​ല​​പാ​​ത​​യി​​ൽ സം​​സ്ഥാ​​ന ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പ് അ​​നു​​വ​​ദി​​ച്ച മൂ​​ന്ന് സോ​​ളാ​​ർ ബോ​​ട്ടു​​ക​​ളു​​ടെ സ​​ർ​​വീ​​സി​​ന്‍റെ​​യും വൈ​​ക്കം സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ് സൗ​​രോ​​ർ​​ജ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് കെ.​​കെ.​​ശ​​ശി​​കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റുു​​മാ​​രാ​​യ കെ.​​ജി.​​രാ​​ജു, എ​​സ്. ബി​​ജു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ന​​ന്ദ് ബാ​​ബു, സം​​സ്ഥാ​​ന ജ​​ല​​ഗ​​താ​​ഗ​​ത ഡ​​യ​​റ​​ക്ട​​ർ ഷാ​​ജി വി. ​​നാ​​യ​​ർ, ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പ് ട്രാ​​ഫി​​ക് സൂ​​പ്ര​​ണ്ട് എം.​​സു​​ജി​​ത്ത്, ന​​വാ​​ൾ​​ട്ട് സി​​ഇ​​ഒ സ​​ന്ദി​​ത് ത​​ണ്ടാ​​ശേ​​രി, രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​ക​​ളാ​​യ പി. ​​ശ​​ശി​​ധ​​ര​​ൻ, എം.​​ഡി. ബാ​​ബു​​രാ​​ജ്, ഏ​​ബ്ര​​ഹാം പ​​ഴ​​യ​​ക​​ട​​വ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Vaikom is the first fully nattuvishesham. local news

Recent News

Corehub Up