x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടി​പ്പെ​രി​യാ​ർ - സ​ത്രം റോ​ഡ് ത​ക​ർന്നു; യാത്ര ദുരിതം


Published: June 23, 2026 10:33 PM IST | Updated: June 23, 2026 10:33 PM IST

വ​ണ്ടി​പ്പെ​രി​യാ​ർ: അ​ര​ണ​ക്ക​ൽ സ​ത്ര​ത്തി​ലേ​ക്കും സ​ത്രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ - സ​ത്രം റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാ യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യാ​യ സ​ത്രം വ​ഴി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ബ​സു​ക​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളും ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ഒ​രു വ​ർ​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ​ണ്ടി​പ്പെ​രി​യാ​ർ - അ​ര​ണ​ക്ക​ൽ - സ​ത്രം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​നു മു​ൻ​പ് റോ​ഡി​ൻ്റെ ടാ​റിം​ഗ് ന​ട​ത്താ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മ​ക​നാ​ണ് ക​രാ​ർ എ​ടു​ത്തി​രു​ന്ന​ത്. റോ​ഡി​ന്‍റെ കു​റേ ഭാ​ഗം ഇ​ള​ക്കി​യി​ട്ട​ത​ല്ലാ​തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല.

Tags : miserable Nattuvishesham District news

Recent News

Corehub Up