കൂറ്റനാട്: കലാമണ്ഡലം വാസുദേവൻ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ നൽകുന്ന വസുദേവസുതം പ്രഥമ പുരസ്കാര സമർപ്പണവും കറുകപുത്തൂർ ഇവിഎസ് കമ്യൂണിറ്റി ഹാളിൽ നടത്തി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ കെ.കെ. രാമചന്ദ്ര പുലവർ ഉദ്ഘടനം നിർവഹിച്ചു.
കലാമണ്ഡലം വാസുദേവൻ മെമ്മോറിയൽ സൊസൈറ്റിയുടെ പ്രഥമ വസുദേവസുതം പുരസ്കാരം മോഹനകൃഷ്ണനു നൽകി ആദരിച്ചു. വേദിയിൽ കലാമണ്ഡലം ചന്ദ്രൻ, കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം ഗോപിനാഥപ്രഭ, കലാമണ്ഡലം പുന്നശേരി പ്രഭാകരൻ, ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.
Tags : nattu vishesham Vasudevasutam Award