വാഴക്കുളം കല്ലൂർക്കാട് കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന നായക്കൂട്ടം.
വാഴക്കുളം: ടൗണിൽ തെരുവുനായ ശല്യം രൂക്ഷം. വാഴക്കുളം കല്ലൂർക്കാട് കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് യാത്രക്കാരെ പ്രവേശിക്കാൻ അനുവദിക്കാതെ നായകൾ കാവൽ നിൽക്കുന്ന സാഹചര്യവും കഴിഞ്ഞദിവസം ഉണ്ടായി. നായകൾ കൂട്ടമായി ഇവിടെ എത്തുന്നതിനാൽ യാത്രികർ സ്റ്റോപ്പിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയാണ്.
ഇടവഴികളിൽ നിന്നും മറ്റും പൊടുന്നനെ ചാടിവീഴുന്ന നായക്കൂട്ടം ഇരുചക്ര വാഹന യാത്രക്കാരെ അപായപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. രൂക്ഷമായ നായ ശല്യത്തിന് അറുതി വരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.