x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഴ്ച​യു​ടെ വി​രു​ന്നിൽ വീ​യ​പു​രം

വെബ് ഡെസ്ക്
Published: September 27, 2026 11:47 PM IST | Updated: September 27, 2026 11:47 PM IST

സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ലെ ന​ഗ​ര​വാ​ടി​ക ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽനി​ന്നു​ള്ള ദൃ​ശ്യം.

ഹ​രി​പ്പാ​ട്: അ​ച്ച​ൻ​കോ​വി​ലാ​റും പ​മ്പ​യും അ​വ​യു​ടെ കൈ​വ​ഴി​ക​ളും ഒ​ഴു​കി​യെ​ത്തു​ന്ന അ​പ്പ​ർ കു​ട്ട​നാ​ട​ൻ ഗ്രാ​മ​മാ​യ വീ​യ​പു​ര​ത്ത് ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴും വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​കു​തി​വ​ഴി​യി​ൽ. കാ​യ​ലും കാ​ടും പ​ച്ച​പു​ത​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന അ​പൂ​ർ​വ​മാ​യ ഭൂ​പ്ര​കൃ​തി​യു​ള്ള നാ​ടി​നെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​ത്.

ന​വീ​ക​ര​ണം കാ​ത്ത് ന​ഗ​ര​വാ​ടി​ക

ജി​ല്ല​യി​ലെ ഏ​ക സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​മെ​ന്ന പ​ദ​വി​യു​ള്ള 14.5 ഏ​ക്ക​റി​ലാ​ണ് ന​ഗ​ര​വാ​ടി​ക പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. പ്ര​മു​ഖ മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കും സീ​രി​യ​ലു​ക​ൾ​ക്കും പ​ശ്ചാ​ത്ത​ല​മാ​യ ഈ ​മ​നോ​ഹ​ര കാ​ടി​നോ​ട് ചേ​ർ​ന്ന് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​വാ​ടി​ക ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​ശ്വാ​സ​കേ​ന്ദ്ര​മാ​ണ്.

എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള റൈ​ഡു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​വീ​ക​രി​ച്ച് കൂ​ടു​ത​ൽ വി​നോ​ദോ​പാ​ധി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യാ​ൽ മാ​ത്ര​മേ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ക്കൂ. പ​മ്പ​യു​ടെ കൈ​വ​ഴി​യാ​യ ന​ദി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന വ​ന​മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് റോ​പ്‌​വേ​യോ തൂ​ക്കു​പാ​ല​മോ സ്ഥാ​പി​ച്ചാ​ൽ കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യി ഇ​തു മാ​റും.

മു​ണ്ടാ​റി​ലെ നീ​രൊ​ഴു​ക്ക് ത​ട​സം

പ​മ്പ​യെ​യും അ​ച്ച​ൻ​കോ​വി​ലാ​റി​നെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന മു​ണ്ടാ​ർ ആ​ഴം​കൂ​ട്ടി വൃ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും നീ​രൊ​ഴു​ക്ക് സു​ഗ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടം വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി.

ഒ​രു​വ​ശ​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​ത്തി​നും പു​ല്ലും പാ​യ​ലും വ​ള​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. നി​ല​വി​ലെ റോ​ഡ് ഭാ​ഗ​ത്ത് പു​തി​യ പാ​ലം നി​ർ​മി​ച്ച് ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗം തു​റ​ന്നു​കൊ​ടു​ത്താ​ൽ മാ​ത്ര​മേ മു​ണ്ടാ​റി​ലെ നീ​രൊ​ഴു​ക്ക് വീ​ണ്ടെ​ടു​ക്കാ​നും കൊ​ട്ട​വ​ഞ്ചി യാ​ത്ര​യോ ബോ​ട്ടി​ങ്ങോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നും സാ​ധി​ക്കൂ.

പ​മ്പ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ർ​മി​ച്ച പ​യ​ൽ ആ​ൻ​ഡ് സ്ലാ​ബ് സം​വി​ധാ​നം കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ മി​ക​ച്ച ജ​ല​വി​നോ​ദ കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റ്റാം.

കാ​ർ​ഷി​ക ടൂ​റി​സം സാ​ധ്യ​ത​ക​ൾ

ഇ​തി​നു​പു​റ​മേ 50 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ർ​ക്കാ​ർ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​വും കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള്ള പ​തി​നാ​റോ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളും കാ​ർ​ഷി​ക ടൂ​റി​സ​ത്തി​ന് (അ​ഗ്രോ-​ടൂ​റി​സം) വ​ള​ക്കൂ​റു​ള്ള മ​ണ്ണൊ​രു​ക്കു​ന്നു. നാ​ടി​ന്‍റെ വി​കാ​ര​മാ​യ പാ​യി​പ്പാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് ജ​ലോ​ത്സ​വ​ങ്ങ​ളും മു​മ്പ് വ്യാപി​ക്ക​പ്പെ​ട്ട കൊ​റ്റി സം​ര​ക്ഷ​ണകേ​ന്ദ്ര​വു​മെ​ല്ലാം ഇ​വി​ടത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

പാ​ർ​ക്കും സം​ര​ക്ഷി​ത വ​ന​വും ജ​ലാ​ശ​യ​ങ്ങ​ളും കാ​ർ​ഷി​കമേ​ഖ​ല​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രു ടൂ​റി​സം സ​ർ​ക്യൂ​ട്ട് രൂ​പീ​ക​രി​ച്ചാ​ൽ നാ​ട്ടു​കാ​ർ​ക്ക് ഒ​ട്ടേ​റെ സ്വ​യം​തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും വ​രു​മാ​ന​വും ല​ഭി​ക്കും. പ്ര​ദേ​ശ​ത്തെ ഭൂ​മി​ശാ​സ്ത്ര​വും പ്ര​ത്യേ​ക​ത​ക​ളും നേ​രി​ട്ട​റി​യാ​വു​ന്ന വ​കു​പ്പു​മ​ന്ത്രി​യി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഗ്രാ​മം.

Tags : NattuVishesham DistrictNews

Recent News

Corehub Up