x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി വി​ല പൊ​ള്ളും: അ​വ​ശ്യസാ​ധ​ന വി​ല കു​തി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 8, 2026 04:22 AM IST | Updated: August 8, 2026 04:22 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: ഓ​ണാ​ഘോ​ഷ​ത്തി​ന് കീ​ശ കാ​ലി​യാ​കും വി​ധം പൊ​തു​വി​പ​ണി​യി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കും വ​ന്‍ വി​ല​ക്ക​യ​റ്റം. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി​യു​ള്ള നാ​ട​ന്‍ പ​ച്ച​ക്ക​റി കൃ​ഷി​ക​ളെ​ല്ലാം തീ​വ്ര​മ​ഴ​യി​ല്‍ ചീ​ഞ്ഞു​ന​ശി​ച്ച​തോ​ടെ വി​ല കൂ​ടി. നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളു​ടെ വ​ര​വ് പൂ​ര്‍​ണ​മാ​യി നി​ല​ക്കു​ക​യും അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ക​യും ചെ​യ്ത​തോ​ടെ വി​പ​ണി​യി​ല്‍ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. വെ​ളു​ത്തു​ള്ളി 350 ക​ട​ന്നു. ഇ​ഞ്ചി​ക്കും കാ​യ​യ്ക്കും തീ​വി​ല​യാ​ണ്.

പൊ​തു​വി​പ​ണി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല​വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് വെ​ളു​ത്തു​ള്ളി​ക്കാ​ണ്. മ​ഹാ​രാ​ഷ‌്ട്ര, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു വ​ര​വ് കു​റ​ഞ്ഞ​താ​ണ് കാ​ര​ണം. ഓ​ണ​മെ​ത്തു​മ്പോ​ഴേ​ക്ക് വെ​ളു​ത്തു​ള്ളി വി​ല 400 രൂ​പ ക​ട​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

പ​ച്ച​ക്ക​റി​യി​ലെ മ​റ്റൊ​രു പ്ര​ധാ​ന ഇ​ന​മാ​യ ഇ​ഞ്ചി വി​ല​യും 200 രൂ​പ ക​ട​ന്നു. മു​മ്പ് 20 രൂ​പ​യി​ലാ​യി​രു​ന്ന സ​വാ​ള വി​ല ഇ​പ്പോ​ള്‍ 45 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി. മേ​ന്മ​യു​ള്ള നേ​ന്ത്ര​ക്കാ​യ വി​ല കി​ലോ​യ്ക്ക് 70 രൂ​പ​യി​ലെ​ത്തി നി​ല്‍​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നേ​ന്ത്ര​ക്കാ​യ വി​ല 100 രൂ​പ ക​ട​ക്കാ​നാ​ണ് സാ​ധ്യ​ത.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കും വി​ല​വ​ര്‍​ധ​ന

പ​ച്ച​ക്ക​റി​ക​ള്‍​ക്ക് പു​റ​മേ മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും ദി​വ​സേ​ന ഉ​യ​രു​ക​യാ​ണ്. വ​ന്‍​പ​യ​ര്‍, ക​ട​ല, പ​ച്ച​പ്പ​ട്ടാ​ണി, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യ്ക്കും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. മു​ന്‍​പ് 35 രൂ​പ​യാ​യി​രു​ന്ന മൈ​ദ​യ്ക്ക് 42 രൂ​പ​യാ​യി. അ​ണ്ടി​പ്പ​രി​പ്പി​ന് കി​ലോ​ക്ക് 1,200 രൂ​പ ക​ട​ന്നു. ഓ​ണ​വി​പ​ണി​യെ ല​ക്ഷ്യ​മാ​ക്കി മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ കൃ​ത്രി​മ​മാ​യി വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ ആ​രോ​പ​ണം.

മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ ​ക്ഷാ​മം; സ​പ്ലൈ​കോ​യി​ല്‍ 30 ശ​ത​മാ​നം വ​ര്‍​ധ​ന

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി​വ​കു​പ്പി​ന്‍റെയും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഉത്പാ​ദി​പ്പി​ച്ചി​രു​ന്ന നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍ ഇ​ക്കൊ​ല്ലം ക​ണി കാ​ണാ​ന്‍ കി​ട്ടി​ല്ലെ​ന്ന് ക​ര്‍​ഷ​ക​രും പ​റ​യു​ന്നു. അ​ടു​ത്തി​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ തി​രി​ച്ച​ടി​യാ​യ​ത്. സി​വി​ല്‍ സ​പ്ലൈ​സ് വി​ത​ര​ണം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന വി​ല​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍​ക്കും 30 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മേ മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ പ​ല അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും കി​ട്ടാ​നി​ല്ലാ​ത്ത​തും പൊ​തു​വി​പ​ണി​യി​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍ വി​ല കൂ​ട്ടാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തീ​ക്ഷ​ ഓ​ണ​ച്ച​ന്ത​ക​ളി​ല്‍

ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച​ വി​പ​ണി​യി​ല്‍ കാ​ര്യ​മാ​യ പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യി​ല്ലെ​ന്നി​രി​ക്കെ ഇ​ക്കു​റി ഓ​ണ​മു​ണ്ണാ​ന്‍ കൈ​പൊ​ള്ളു​മെ​ന്നു​റ​പ്പാ​ണ്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ല്‍ സ​ബ്സി​ഡി നി​ര​ക്കി​ല്‍ ഓ​ണ​ച്ച​ന്ത​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് അ​ല്‍​പ​മെ​ങ്കി​ലും ആ​ശ്വാ​സ​മു​ണ്ടാ​കൂ.

Tags : Local News Nattuvishesham Vegetable prices to soar

Recent News

Corehub Up