x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് പി​ടി​ച്ചി​ട്ട വാ​ഹ​നം നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം

വെബ് ഡെസ്ക്
Published: August 6, 2026 03:33 AM IST | Updated: August 6, 2026 03:33 AM IST

വ​ട​ക്കാ​ഞ്ചേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റ് റോ​ഡി​ൽ പോ​ലീ​സ് പി​ടി​ച്ചി​ട്ട ടി​പ്പ​ർ ലോ​റി വള്ളിപ്പടർപ്പുകൾ ക​യ​റി​യ നി​ല​യി​ൽ.

വ​ട​ക്കാ​ഞ്ചേ​രി: പോ​ലീ​സ് പി​ടി​ച്ചി​ട്ട വാ​ഹ​നം നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം സ​മ്മാ​നി​ക്കു​ന്നു. വ​ട​ക്കാ​ഞ്ചേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റ് റോ​ഡി​ലാ​ണ് മ​ണ​ൽ​ക​ട​ത്തി​യ ലോ​റി പോ​ലീ​സ് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ക​ട​ക​ളാ​ണ്സ്ഥി​തി​ചെ​യ്യു​ന്ന​ത്. ടി​പ്പ​ർ ലോ​റി​യി​ൽ പൊ​ന്ത​ക്കാ​ട് ക​യ​റി​കി​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​ത​വ​ണ ലോ​റി മാ​റ്റാ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം​ ഉ​ട​ൻ ഇ​ട​പെ​ട്ട് ലോ​റി നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് വ്യാ​പ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Vehicle

Recent News

Corehub Up