ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസന സമിതിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്നലെ തിരുവല
തിരുവല്ല: ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന്റെ 73ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേക്കുള്ള 31ാമത് തീർഥാടന പദയാത്ര തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നിന്ന് ആരംഭിച്ചു.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, എംസിവൈഎം തിരുവല്ല അതിഭദ്രാസനം പ്രസിഡന്റ് ജിബിൻ കെ. ജോണിന് വള്ളിക്കുരിശ് കൈമാറി. എംസിവൈഎം പതാക തിരുവല്ല അതിഭദ്രാസനം അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ജനറൽ സെക്രട്ടറി ലിജോ വിൽസണും പേപ്പൽ പതാക സഭയുടെ കൂരിയ മെത്രാൻ ഡോ. ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, സെക്രട്ടറി മഹിമ എൽസ ജോസഫിനും കാതോലിക്കാ പതാക മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സെക്രട്ടറി ജോയൽ മാത്യൂസ് ഏബ്രഹാമിനും നൽകിക്കൊണ്ട് പദയാത്ര ആരംഭിച്ചു.
കറ്റോട് എത്തിച്ചേർന്ന പദയാത്രയ്ക്ക് പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങൾ വള്ളിക്കുരിശിൽ ഹാരം അണിയിച്ച് സ്വീകരിച്ചു. തുടർന്ന് തോട്ടഭാഗം പിന്നിട്ട പദയാത്ര 6. 30ഓടെ വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെത്തി. ഇന്നുരാവിലെ ഏഴിന് വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന,ധൂപപ്രാർഥന എന്നിവയോടെ ആരംഭിച്ച് പുത്തൻപീടികയിൽ റാന്നി - പെരുന്നാട്ടിൽനിന്നും ആരംഭിക്കുന്ന പ്രധാന പദയാത്രയുമായി സംഗമിക്കും.
പദയാത്രയ്ക്ക് അതിരൂപത മുഖ്യ വികാരി ജനറാൾ മോൺ.ഡോ. ഐസക് പറപ്പള്ളിൽ, തിരുവല്ല മേഖല വികാരിയും സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കല്ലുമാലിക്കൽ, അസിസ്റ്റന്റ് വികാരി ഫാ. നൈനാൻ വെട്ടീരേത്ത്, എംസിവൈഎം തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, പ്രസിഡന്റ് അഡ്വ. ജിബിൻ കെ. ജോൺ, ജനറൽ സെക്രട്ടറി ലിജോ വിൽസൺ, ട്രഷറാർ ജോബിൻ ജോയ്, വൈസ് പ്രസിഡന്റ് അമൽ കെ. ഏബ്രഹാം,
ക്രിസ്റ്റീന ട്രീസ ആന്റണി, സെക്രട്ടറി മഹിമ എൽസ ജോസഫ്, ജോയൽ മാത്യൂസ് ഏബ്രഹാം, സഭാതല സിൻഡിക്കേറ്റ് അംഗം സനൽ സാം, കെസിവൈഎം സിൻഡിക്കേറ്റ് അംഗം അലീന മരിയ ജോർജ്, യൂത്ത് കോഓർഡിനേറ്റർ സിസ്റ്റർ മനജ്ഞ എസ്ഐസി, ആനിമേറ്റർ ഷിബി മണ്ണിൽ, ജിജിമോൾ ജോസഫ്, വിവിധ മേഖലകളുടെ ഡയറക്ടർമാർ, ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
തീർഥാടന പദയാത്ര ഇന്ന് പെരുനാട്ടിൽനിന്ന്
പെരുനാട്: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ധന്യൻ ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 73-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള 46-ാമത് തീർഥാടന പദയാത്ര ഇന്ന് ആരംഭിക്കും. റാന്നി - പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ നിന്നാണ് പദയാത്ര പ്രയാണം തുടങ്ങുന്നത്.
തുടർന്ന് വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പദയാത്ര 14നു വൈകുന്നേരം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബർ ചാപ്പലിൽ എത്തിച്ചേരും. മറ്റു രൂപതകളിൽ നിന്നുള്ള പദയാത്രകൾ വിവിധയിടങ്ങളിൽ പ്രധാന പദയാത്രാസംഘവുമായി സംഗമിക്കും.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്രയ്ക്ക് മുഖ്യ നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും പദയാത്രയുടെ വിവിധ ഘട്ടങ്ങളിൽ സാന്നിധ്യവും നേതൃത്വവും നൽകും. വിശ്വാസതീക്ഷ്ണതയുടെയും പ്രാർഥനയുടെയും നിറവിൽ നടക്കുന്ന ഈ പദയാത്രയിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പദയാത്രികർ കാഷായ വസ്ത്രധാരികളായി അണിചേരും.
Tags : Local News Nattuvishesham Pathanamthitta