പാലക്കാട്: വിക്ടോറിയ കോളജിൽ പഠിക്കുകയും കോളജിൽതന്നെ പഠിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്ത അധ്യാപകരുടെ സംഗമം ദി പാൽഘാട്ട് വിക്ടോറിയ കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാധവരാജാ ക്ലബ് ഹാളിൽ നടന്നു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ സരിത ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അലുമ്നി ടീച്ചേഴ്സ് ഫോറം എന്ന സംരംഭം പ്രസിഡന്റ് ബെന്നി ആന്റണി കൊമ്പൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഗിരീഷ് ചെറുകാട്ട് സ്വാഗതവും വിക്ടോറിയ കോളജ് മുൻപ്രിൻസിപ്പൽ പി. മുരളി, കെ.പി. വേണുഗോപാൽ എന്നിവർ ആശംസകൾ നേർന്നു.
പങ്കെടുത്ത എല്ലാ അധ്യാപകരെയും ഒഎസ്എ അംഗങ്ങൾ പൊന്നാടയിച്ച് ആദരിച്ചു. തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി സംഗമം നടത്തണമെന്നും വിക്ടോറിയ കോളജിൽ പഠിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ള വിവിധതരം ക്ലാസുകൾ നടത്തണമെന്നും ലിറ്ററേച്ചർ ഫെസ്റ്റിവൽ പോലുള്ള പരിപാടികൾ ആസൂത്രണം ചെയ്തു നടത്തണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. അംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു.
Tags : nattu vishesham Victoria College Teachers' Meeting