ഇരിട്ടി: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ "ജ്യോതിർഗമയ' എന്ന പേരിൽ വിജയോത്സവം സംഘടിപ്പിച്ചു. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറി അധ്യക്ഷത വഹിച്ചു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് മാനേജർ ഫാ. റോബിൻസ് പുന്നക്കുഴി, ഹൈസ്കൂൾ മുഖ്യാധ്യാപിക സിസിലി ജോസഫ്, എൽപി സ്കൂൾ മുഖ്യാധ്യാപിക സെലിൻ ജോസഫ്, പിടിഎ പ്രതിനിധികളായ കെ.എം. മാത്യു, ബിജി ജോസഫ്, അധ്യാപക പ്രതിനിധികളായ ഡെന്നി തോമസ്, പി.സി. സജയ്, ശ്രെയസ് പി. ജോൺ മഞ്ജുഷ കുര്യൻ, സാന്ദ്ര മരിയ ജോർജ്, ലയ മരിയ ബെന്നി എന്നിവർ പ്രസംഗിച്ചു.
മന്ത്രിയായതിനു ശേഷം ആദ്യമായി സ്കൂളിൽ എത്തിയ പൂർവ വിദ്യാർഥി സണ്ണി ജോസഫിനെ സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറി പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിന്റെ മെമന്റോയും സമ്മാനിച്ചു.