x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു


Published: June 13, 2026 02:24 AM IST | Updated: June 13, 2026 02:24 AM IST

മ​ണി​ക്ക​ട​വ്: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ "വി​ന്നേ​ഴ്സ് ഗാ​ല' സം​ഘ​ടി​പ്പി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ളി​ക്ക​ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റേ​മു​റി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ ച​രി​ത്ര വി​ജ​യം നേ​ടി ര​ണ്ടാം ത​വ​ണ​യും നി​യ​മ​സ​ഭ​യി​ലെ​ത്തി​യ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫി​നെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റേ​മു​റി​യും പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​എ​ൽ​എ മെ​മ​ന്‍റോ​യും എ​ൻ​ഡോ​വ്മെ​ന്‍റും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു സാ​ബു, വാ​ർ​ഡം​ഗം ഒ.​വി. ഷാ​ജു, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. നീ​ല​ക​ണ്ഠ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​ക്കാ​ട്ട്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് റീ​ന ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ്, സ്‌​കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ്മി​ത പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Victory celebration Nattuvishesham District News

Recent News

Corehub Up