ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘിപ്പിച്ച വിജയോത്സ് 2026 മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ
നെയ്യാറ്റിൻകര: ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ വിജയോത്സ് 2026 സംഘടിപ്പിച്ചു. മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപത ബിഷപ് ഡോ. ഡി. സെൽവരാജൻ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, പ്രോഗ്രാം കൺവീനർ മോൺ. ഡോ. ജോണി കെ.ലോറൻസ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ, കെഎൽസിഎ പ്രസിഡന്റ് അനിൽ ജോസ്, കെഎൽസിഡബ്ലുഎപ്രസിഡന്റ് ഉഷ രാജൻ, കെസിവൈഎം പ്രസിഡന്റ് അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.
കൃഷിമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ലിപു എസ്. ലോറൻസ്, സിവിൽ സർവീസ് റാങ്ക് ജേതാക്കന്മാരായ കുമാരി ശ്രീജ, നിധിൻ എന്നിവരെ ആദരിച്ചു. വിവിധ സർവകലാശാലകളിൽ നിന്നായി പിഎച്ച്ഡി, റാങ്ക് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു, ഉന്നത വിജയം കരസ്ഥമാക്കിയവരെയും മെമന്റോ നൽകി ആദരിച്ചു.