x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യ​ർ കെ​യ​ർ പ​ദ്ധ​തിയിലെ ക്ര​മ​ക്കേ​ടു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം: എ​സ്.പി. ദീ​പ​ക്ക്

വെബ് ഡെസ്ക്
Published: September 17, 2026 01:53 AM IST | Updated: September 17, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ കെ​യ​ർ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​റാ​യ എ​സ്.പി. ദീ​പ​ക്ക് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം, സ്കൂൾ ബാ​ഗ് വി​ത​ര​ണം തുടങ്ങിയവ പ​രി​ശോ​ധി​ക്ക​ണം. കൗ​ണ്‍​സി​ലി​ന്‍റെ അ​നു​വാ​ദം വാ​ങ്ങാ​തെ​യാ​ണ് മേ​യ​ർ പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന​തെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഇ​തു​വ​രെ കാ​ണാ​ത്ത അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മേ​യ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യും അ​ല്ലാ​തെ​യും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ലി​ന്യ പ്ര​ശ്നം, തെ​രു​വുനാ​യ ശ​ല്യം , കു​ടി​വെ​ള്ള വി​ത​ര​ണം എ​ല്ലാം അ​വ​താ​ള​ത്തി​ലാ​യി. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ ഒ​രാ​ൾ​ക്കുപോ​ലും വീ​ടുന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും എ​സ്.പി. ദീ​പ​ക്ക് ആ​രോ​പി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ശി​വ​ജി, രാ​ഖി, ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Vigilance investigate

Recent News

Corehub Up